ഭൂപതിവ് നിയമഭേദഗതി ബില്ലിൽ ഒപ്പിടാത്ത ​ഗവർണറുടെ വസതിയിലേക്ക് കർഷകർ മാർച്ച് നടത്തണം, മുഖ്യമന്ത്രി

തിരുവനന്തപുരം. എന്തിനും ഒരതിര് വേണം. ഭൂപതിവ് നിയമഭേദഗതി ബില്ലിൽ ഒപ്പിടാത്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂപതിവ് ചട്ടം ഭേദഗതി ഉൾപ്പെടെയുള്ള ബില്ലുകൾ ഗവർണർ ഒപ്പിട്ടിട്ടില്ല. രാജ്ഭവനിലേക്ക് ഇടതുമുന്നണിയുടെ നേതൃത്തത്തിൽ മാർച്ച് സംഘടിപ്പിക്കും. നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർ ഒപ്പിടാത്തതിനെതിരെ സുപ്രിംകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് വിമർശനവുമായി മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയത്.

എന്നാൽ അതിഥി രാജ്ഭവനിലെ ചെലവുകൾ കൂട്ടാൻ ആവശ്യവുമായി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തി. വർഷം 2.60 കോടി രൂപ ആവശ്യപ്പെടും. അതിഥിസൽക്കാര ചെലവുകളിൽ ഉൾപ്പെടെ 36 ശതമാനം വർധനവാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. അതിഥി സൽക്കാരത്തിന് ഇരുപത്‌ ഇരട്ടി, വിനോദചെലവുകൾ 36 ഇരട്ടി, ടൂർ ചെലവുകളിൽ ആറര ഇരട്ടി എന്നിങ്ങനെയുള്ള വർധനവാണ് ഗവർണർ ആവശ്യപ്പെട്ടിട്ടുള്ളത്.

ഗവർണേഴ്‌സ്‌ അലവൻസസ്‌ ആൻഡ്‌ പ്രിവിലേജ്‌ റൂൾസ്‌ പ്രകാരം ഈ ചെവുകൾക്ക് നൽകേണ്ടത് പരമാവധി 32 ലക്ഷമാണ്. എന്നാൽ വർഷം 2.60 കോടി രൂപ നൽകണമെന്ന് ഗവർണറുടെ ആവശ്യം. കഴിഞ്ഞ ദിവസം ഗവർണർ ചെലവഴിക്കുന്ന യ്തുഡ്കയുടെ വിവരങ്ങൾ പുറത്തുവന്നിരുന്നു. 2022-23 ബജറ്റിൽ വകയിരുത്തിയത് 12.7 കോടി രൂപ, എന്നാല്‍ സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റിയത് 13.2 കോടി. 2023- 24 സാമ്പത്തിക വർഷം പകുതി പിന്നിടുമ്പോൾ ഗവർണർ വാങ്ങിയത് 6.7 കോടി രൂപ.