ചിഹ്നത്തില്‍ അനിശ്ചിത്വം തുടരുന്നു, ജോസഫും മോന്‍സും എംഎല്‍എ സ്ഥാനം രാജിവെച്ചു

കോട്ടയം: പി.ജെ. ജോസഫും മോന്‍സ് ജോസഫും എം.എല്‍.എ സ്ഥാനം രാജിവെച്ചു. ഇരുവരും രാജിക്കത്ത് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് കൈമാറി. നിയമസഭ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിന് മുമ്ബാണ് എം.എല്‍.എ സ്ഥാനം രാജിവച്ചത്.

കേരള കോണ്‍ഗ്രസ് പി.സി തോമസ് വിഭാഗവും പി.ജെ. ജോസഫ് വിഭാഗവും കഴിഞ്ഞ ദിവസം ലയിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ അയോഗ്യത പ്രശ്നം ഒഴിവാക്കാണ് നടപടി. എം.എല്‍.എ സ്ഥാനം രാജിവെക്കുന്നതാണ് നല്ലതെന്ന നിയമോപദേശവും ഇരുവര്‍ക്കും ലഭിച്ചിരുന്നു.

സിറ്റിങ് സീറ്റായ തൊടുപുഴയില്‍ നിന്ന് പി.ജെ. ജോസഫും കടുത്തുരുത്തിയില്‍ നിന്ന് മോന്‍സ് ജോസഫും എം.എല്‍.എയായത്. ഇതിനിടെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് ഒറ്റ ചിഹ്നം അനുവദിക്കണമെന്ന ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിച്ചിട്ടില്ല. ഒറ്റ ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ട് പി.സി.തോമസാണ് കത്ത് നല്‍കിയത്. എന്നാല്‍ സങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കമ്മീഷന്‍ ഇത് പരിഗണിച്ചിട്ടില്ല. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിനമാണിന്ന്.