പാട്ടു പാടിയില്ലെന്ന് ആരോപിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പ്ലസ് ടു വിദ്യാര്‍ഥികള്‍ മര്‍ദിച്ചു, ബോധരഹിതനായി വീണ വിദ്യാര്‍ഥി ചികിത്സയില്‍

കോഴിക്കോട്. പാട്ടുപാടാന്‍ ആവശ്യപ്പെട്ടപ്പോള്‍ പാടിയില്ലെന്ന് ആരോപിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പ്ലസ് ടു വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചു. കരിയത്തന്‍കാവ് ശിവപുരം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥി ഷാമിലിനാണ് മര്‍ദനമേറ്റത്.

പ്ലസ് ടു വിദ്യാര്‍ഥികളുടെ മര്‍ദനത്തെ തുടര്‍ന്ന് കുട്ടി ബോധരഹിതനായി വിഴുകയായിരുന്നു. സ്‌കൂള്‍ ഗേറ്റിന് സമീപം വെച്ച് ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു മര്‍ദനം. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്ലസ് വണ്‍ വിദ്യാര്‍ഥി ഷാമിലാണ് മര്‍ദനത്തിന് ഇരയായത്. ഇത് രണ്ടാം തവണയാണ് സംഭവം.

പാട്ടുപാടാന്‍ ആവശ്യപ്പെട്ടപ്പോള്‍ പാടിയില്ലെന്ന് ആരോപിച്ചാണ് ആക്രമിച്ചതെന്ന് കുടുംബം പറയുന്നു. മാകനെ മര്‍ദിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ റാഗിങ്ങിന് കേസ് എടുക്കണമെന്നാണ് ആവശ്യം.