മോദി യു.എ.ഇയില്‍ അറബ് രാജ്യങ്ങളേ ഇന്ത്യൻ ചേരിയിൽ നിലനിർത്തും ശൈഖ് മുഹമ്മദ് നഹ്യാനുമായി കൂടിക്കാഴ്ച നടത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബിയിൽ എത്തി.അറബ് രാജ്യങ്ങളിൽ ഇന്ത്യയുമായുള്ള സഹകരണം വർദ്ധിപ്പിക്കുകയും ഇന്ത്യൻ ചേരിയിൽ നിലനിർത്തുകയും ആയിരിക്കും മുഖ്യ ലക്ഷ്യം. യുഎഇയിൽ ഒരു ദിവസത്തെ സന്ദർശനത്തിനമായിരിക്കും പ്രധാനമന്ത്രി നടത്തുക.യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ കാണുകയും രണ്ട് തന്ത്രപ്രധാന പങ്കാളികൾ തമ്മിലുള്ള വളർന്നുവരുന്ന ഉഭയകക്ഷി ബന്ധം അവലോകനം ചെയ്യുകയും ചെയ്യും.

പാക്കിസ്ഥാനേ അറബ് ചേരിയിൽ നിന്നും അകറ്റി നിർത്തുകയും ഇന്ത്യൻ ഭാഗത്തേക്ക് ഇസ്ലാമിക രാജ്യങ്ങളേ നിർത്തുകയുമാണ്‌ മോദിയുടെ ലക്ഷ്യം. മാത്രമല്ല ചൈനയേ പോലും മറികടന്നാണ്‌ ഇപ്പോൾ യു എ ഇയുടെ ഇന്ത്യൻ ബന്ധവും സഹകരണവും ബിസിൻസ് പങ്കാളിത്തവും. യു എ ഇയും ഇന്ത്യയുമായുള്ള ബന്ധങ്ങളുടെ വളർച്ചയും വിപുലപ്പെടുത്തലും നരേന്ദ്ര മോദി യു എ ഇ ഭരണാധികാരികളുമായി ചർച്ച ചെയ്യും.രണ്ട് ദിവസത്തെ പാരീസ് സന്ദർശനം നടത്തിയ ശേഷമാണ്‌ മോദി അബ്ദാബിയിൽ വിമാനം ഇറങ്ങിയത്.ഇന്ത്യ-യു.എ.ഇ. സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം ക്രമാനുഗതമായി ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്, ഊർജം, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, ഫിൻടെക്, പ്രതിരോധം, സംസ്‌കാരം തുടങ്ങി വിവിധ മേഖലകളിൽ ഇത് മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ചർച്ചകൾ മോദിയുമായി നടത്തും.

ആഗോള പ്രശ്‌നങ്ങളിൽ സഹകരണം ചർച്ച ചെയ്യാനുള്ള അവസരവുമാണിത്, പ്രത്യേകിച്ചും യുഎഇയുടെ കോപ്പ്- 28 പ്രസിഡൻസിയുടെയും ഇന്ത്യയുടെ ജി-20 പ്രസിഡൻസിയുടെയും പശ്ചാത്തലത്തിൽ അറബ് രാജ്യങ്ങളുമായി പുതിയ സഹകരണം ഉറപ്പാക്കും. അടുത്ത ജി 20 ഉച്ചകോടിയിൽ യു ഇ എയെ മോദി ഇടപെട്ട് പ്രത്യേക ക്ഷണിതാവ് എന്ന പദവിൽ പങ്കെടുപ്പിക്കും എന്നും അറിയുന്നു.

ഒരു ദിവസത്തെ സന്ദർശനത്തിനായി ജൂലൈ 15 ന് അബുദാബിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബഹുമുഖ ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായും ചർച്ചകൾ നടത്തും.അഞ്ചാം തവണ യാണ്‌ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ സന്ദർശനം നടത്തുന്നത്.പ്രധാനമന്ത്രി മോദിയെ യുഎഇ കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വിമാനത്താവളത്തിൽ ഊഷ്മളമായി സ്വീകരിച്ചു. വിമാനത്താവലത്തിൽ ഇറങ്ങിയ നരേന്ദ്ര മോദി ആദ്യം അന്വേഷിച്ചത് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ കുറിച്ചായിരുന്നു.“എന്റെ സുഹൃത്ത് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ കാണാൻ ഞാൻ ആഗ്രഹിക്കുന്നു എന്നും മോദി പറഞ്ഞു. ഞങ്ങൾ തമ്മിൽ ഉത് സഹോദര തുല്യമായ ബന്ധം എന്നും നരേന്ദ്ര മോദി വിശേഷിപ്പിച്ചു.രൂപയിൽ വ്യാപാരം ആരംഭിക്കുന്നതിനുള്ള സുപ്രധാന ധാരണാപത്രം പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ഒപ്പിവയ്ക്കും. മുമ്പ് റഷ്യയുമായുള്ള എണ്ണ ഇറക്കുമതിയിൽ രൂപയിൽ കച്ചവടം നടത്താനും ഡോളർ ഉപേക്ഷിക്കാനും തീരുമാനിച്ചത് പോലെ ഇപ്പോൾ യു എ ഇയുമായി ധാരണ ഉണ്ടാക്കും. ഇന്ത്യയും യു എ ഇയുമായുള്ള കച്ചവടങ്ങൾക്ക് ഇന്ത്യൻ കറൻസി ഉപയോഗിക്കുക എന്നതാണ്‌ മോദി ലക്ഷ്യം വയ്ക്കുന്നത്. ലോകത്ത് ഡോളറിനു പകരമായി ഇന്ത്യൻ രൂപയേ പ്രതിഷ്ടിക്കുക എന്നത് നരേന്ദ്ര മോദിയുടെ വലിയ സ്വപ്നങ്ങളിൽ ഒന്നാണ്‌.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യു.എ.ഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഒഫ് സായിദ് മെഡൽ അബുദാബി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സമ്മാനിച്ചിരുന്നു. ഇത് ഒരു രാജ്യ തല്ലവനു യു എ ഇ നല്കുന്ന അപൂർവ്വ അംഗീകാരം കൂടിയാണ്‌.ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധം ശക്തമാക്കുന്നതിൽ പ്രധാനപങ്ക് വഹിച്ചതിനാണ് ബഹുമതി. ഈ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി.കഴിഞ്ഞ സന്ദർശനത്തിൽ ഇന്ത്യയുടെ റൂപെ കാർഡ് ഗൾഫിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയിരുന്നു.മാസ്റ്റർ കാർഡിനും വിസ കാർഡിനും പകരമായി ഇന്ത്യ അവതരിപ്പിച്ചതാണ് റൂപെ കാർഡ്. ഇതോടെ റൂപേ കാർഡ് ആദ്യമായി എത്തുന്ന ഗൾഫ് രാജ്യമായി യു.എ.ഇ. സിംഗപൂരിലും ഭൂട്ടാനിലും നേരത്തെത്തന്നെ റൂപെ കാർഡ് പുറത്തിറക്കിയിരുന്നു.