പ്രധാനമന്ത്രി നരേന്ദ്രമോദി യുഎയിൽ, ആലിം​ഗനം ചെയ്ത് വരവേറ്റ് ഭരണാധികാരി

അബുദാബി: പ്രധാനമന്ത്രി നരേന്ദ്രമോദി ദ്വിദിന സന്ദർശനത്തിനായി യുഎയിലെത്തി. അബുദാബി വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആലിം​ഗനം ചെയ്ത് വരവേറ്റു. നാളെ അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രമായ ബാപ്‌സ് മന്ദിറിന്റെ സമർപ്പണ ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കും.

അബുദാബിയിൽ വച്ച് യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തും. പ്രധാനമന്ത്രിയുടെ ഏഴാമത്തെ യുഎഇ സന്ദർശനമാണിത്.

ദുബായ് മദീനത് ജുമൈറയിൽ നടക്കുന്ന ലോകനേതാക്കളുടെ ​ഗവൺമെന്റ് ഉച്ചകോടിയെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.