ഹിമാലയം പോലെ ഉറച്ചതാണ് ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം; പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യയും നേപ്പാളും തമ്മിലുള്ള സൗഹൃദം മാനവരാശിക്ക് ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. നേപ്പാളിലെ ലുംബിനിയില്‍ എത്തിയ അദ്ദേഹം അന്താരാഷ്ട്ര ബുദ്ധമത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു.

ആഗോള സാഹചര്യങ്ങളില്‍ മുഴുവന്‍ മനുഷ്യരാശിക്കും പ്രയോജനം ചെയ്യുന്ന ഇന്ത്യയുടെയും നേപ്പാളിന്റെയും എക്കാലത്തെയും ദൃഢമായ സൗഹൃദവും അടുപ്പവും പ്രധാനമന്ത്രി എടുത്തു പറഞ്ഞു. നേപ്പാളിലെ പര്‍വതങ്ങള്‍ക്ക് സമാനമായ ഉയരം നമ്മുടെ ബന്ധങ്ങള്‍ക്ക് നല്‍കണം. നേപ്പാള്‍ ഇല്ലാതെ രാമദേവന്‍ പോലും അപൂര്‍ണമാണെന്നും മോദി പറഞ്ഞു.

ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ന് രാവിലെ ലുംബിനിയിലെത്തിയ പ്രധാനമന്ത്രിയെ നേപ്പാള്‍ പ്രധാനമന്ത്രി ഷെര്‍ ബെഹാദൂര്‍ ദ്യൂബ സ്വീകരിച്ചു. ബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനിയിൽ ബുദ്ധപൂര്‍ണിമയുമായി ബന്ധപ്പെട്ട് വലിയ ആഘോഷപരിപാടികളാണ് നടക്കുന്നത്. ബുദ്ധപൂര്‍ണിമ ആഘോഷങ്ങളില്‍ പ്രധാനമന്ത്രി പങ്കെടുത്തു.