അശ്ലീല ദൃശ്യങ്ങൾ കാട്ടി സ്‌കൂൾ വിദ്യാർത്ഥിനികളെ പീഡനത്തിന് ഇരയാക്കി, അറബി അദ്ധ്യാപകനെതിരെ പരാതി

കൊല്ലം: സ്‌കൂൾ വിദ്യാർത്ഥിനികളെ അശ്ലീല ദൃശ്യങ്ങൾ കാട്ടി പീഡിപ്പിച്ച അദ്ധ്യാപകനെതിരെ പരാതി. കുളത്തപ്പുഴയിലെ ട്രൈബൽ എൽപി സ്കൂളിലെ അറബി അദ്ധ്യാപകൻ കാട്ടാക്കട പൂവച്ചൽ സ്വദേശി ബാത്തി ഷാനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതി മൊബൈൽ ഫോണിൽ കുട്ടികളെ അശ്ലീല ദൃശ്യങ്ങൾ കാട്ടി ലൈംകികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു.

മൂന്ന് മാസം മുൻപാണ് ബാത്തിഷാൻ സ്കൂളിലെത്തുന്നത്. ഇയാളുടെ അതിക്രമത്തിന് ഇരയായ കുട്ടികൾ മാതാപിതാക്കളോട് വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ പരാതിയുമായെത്തിയ രക്ഷിതാക്കളെയും രണ്ട് കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ഇയാള്‍ക്കെതിരെ പോക്സോ, പട്ടികജാതി പീഡന നിരോധന നിയമം ഉള്‍പ്പടെ വകുപ്പുകള്‍ ചുമത്തി കുളത്തൂപ്പുഴ പോലീസ് കേസെടുത്തത്.

പ്രതി നിരവധി കുട്ടികളെ ഇത്തരത്തിൽ അതിക്രമത്തിന് ഇടയാക്കിയിരുന്നു സംഘടിച്ചെത്തിയ രക്ഷിതാക്കള്‍ സ്കൂളിലെത്തി ബഹളം വച്ചു. ഇതോടെ പ്രതിയായ ഇയാൾ അവധിയെടുത്ത് മുങ്ങി. തുടർന്നാണ് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയത്. പ്രതിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ സ്‌കൂൾ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായതായും പരാതിയുണ്ട്.