തമിഴ്‌നാട്ടിൽ സ്റ്റണ്ട് മാസ്റ്റർ കനൽ കണ്ണനെ പോലീസ് അറസ്റ്റ് ചെയ്തു, ഡിഎംകെ നേതാവിന്റെ പരാതിയെ തുടർന്നാണ് നടപടി

തിരുവനന്തപുരം. ഡിഎംകെ നേതാവിന്റെ പരാതിയില്‍ തമിഴ്‌നാട്ടിലെ സ്റ്റണ്ട് മാസ്റ്റര്‍ കനല്‍ കണ്ണനെ പോലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരിയിലാണ് പോലീസാണ് കനല്‍ കണ്ണനെ അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തിയെന്ന ഡിഎംകെ നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

പരാതിയുടെ അടിസ്ഥാനത്തില്‍ നാഗര്‍കോവില്‍ സൈബര്‍ ക്രൈം ഓഫീസില്‍ അദ്ദേഹം ഹാജരായിരുന്നു. രാവിലെ 10 മണിയോടെയാണ് കനല്‍ കണ്ണന്‍ ചോദ്യം ചെയ്യലിനായി ഹാജരായത്. തമിഴ്‌നാട് ഹിന്ദു മുന്നണിയുടെ സംസ്ഥാന അധ്യക്ഷനാണ് കനല്‍കണ്ണന്‍. ഹിന്ദു മുന്നണി പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും കനല്‍ കണ്ണന്റെ അറസ്റ്റില്‍ പ്രതിഷേധിച്ചു.