സിദ്ദിഖ് വധക്കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു, 3000 പേജുള്ള കുറ്റപത്രമാണ് പോലീസ് സമര്‍പ്പിച്ചത്

കോഴിക്കോട്. ഹണിട്രാപ്പില്‍ കുടുക്കി ഹോട്ടല്‍ ഉടമയായ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസില്‍പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ 3000 പേജുള്ള കുറ്റപത്രമാണ് പോലീസ് സമര്‍പ്പിച്ചത്. കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. സിദ്ദിഖിനെ കൊലപ്പെടുത്തിയത് ഹണി ട്രാപ്പില്‍ കുടുക്കിയാണെന്ന് കുറ്റപത്രത്തില്‍ പോലീസ് പറയുന്നു.

പ്രതികള്‍ കാറും ഒന്നരലക്ഷം രൂപയും തട്ടിയെടുത്തുവെന്നും പോലീസ് കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ മുഹമ്മദ് ഷിബില്‍, ഫര്‍ഹാന എന്നിവരാണ് പ്രതികള്‍. സിദ്ദിഖിനെ ഹോട്ടല്‍ മുറിയില്‍ മെയ് 18നാണ് പ്രതികള്‍ കൊലപ്പെടുത്തിയത്. എരിഞ്ഞിപ്പാലത്തെ ലോഡ്ജിലായിരകുന്നു കെലപാതകം. തുടര്‍ന്ന് മൃതദേഹം അട്ടപ്പാടിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

സിദ്ദിഖിനെ കാണാനില്ലെന്ന് കുടുംബം നല്‍കിയ പരാതിയുപടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ സിദ്ദിഖിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും രണ്ട് ലക്ഷം രൂപ പിന്‍വലിച്ചു. ഇത് സംബന്ധിച്ച സന്ദേശം മകന് ലഭിച്ചതോടെയാണ് സംശയം ഉണ്ടായത്.