ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്താന്‍ ഉമിനീര്‍ പരിശോധന യന്ത്രം രംഗത്തിറക്കി പോലീസ്

തിരുവനന്തപുരം. ലഹരി ഉപയോഗിച്ചവരെ കണ്ടെത്താന്‍ പുതിയ പദ്ധതിയുമായി പോലീസ്. ലഹരി ഉപയോച്ച ശേഷം പുറത്തിറങ്ങുന്നവരെ കണ്ടെത്താന്‍ ഉമിനീര്‍ പരിശോധിക്കുന്ന യന്ത്രം രംഗത്തിറക്കിയിരിക്കുകയാണ് പോലീസ്. സംസ്ഥാനത്ത് പരീക്ഷണ അടിസ്ഥാനത്തില്‍ പുറത്തിറക്കിയിരിക്കുന്ന യന്ത്രം തലസ്ഥാനത്താണ് ആദ്യം ഉപയോഗിക്കുന്നത്.

അതേസമയം പോലീസ് യന്ത്രം ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ പലരും കുടുങ്ങിയിട്ടുണ്ട്. പോലീസ് നടത്തിയ പരിശോധനയില്‍ വാഹന മോഷ്ടാവും കുടുങ്ങിയിരുന്നു. നിലവില്‍ ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ചാണ് മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടിക്കുന്നത്. എന്നാല്‍ ഇതിലൂടെ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് മനസ്സിലാക്കാന്‍ സാധിക്കില്ല.

പോലീസിന് സംശയത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ച് ഫലം ലഭിച്ചാല്‍ മാത്രമെ സ്ഥിരീകരിക്കാന്‍ സാധിക്കു. ഇതിന് ഒരു പരിഹാരമെന്ന നിലയില്‍ ഉമിനീര്‍ പരിശോധനയിലൂടെ ലഹരി ഉപയോഗം കണ്ടെത്തുന്നതിനുള്ള മെഷീന്‍. സംശയം തോനുന്നവരുടെ ഉമിനീര്‍ മെഷീനില്‍ വെയ്ക്കും. തുടര്‍ന്ന് പോലീസിന് അഞ്ച് മിനിറ്റില്‍ ഫലം ലഭിക്കും.