രാജ്കുന്ദ്രക്ക് പിന്നാലെ ശില്‍പ ഷെട്ടിയും കുടുങ്ങുന്നു, ചോദ്യം ചെയ്ത് പോലീസ്, വസതിയില്‍ റെയ്ഡ്

നീലച്ചിത്ര നിര്‍മാണക്കേസില്‍ കഴിഞ്ഞ ദിവസമാണ് വ്യവസായിയും നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്ര അറസ്റ്റിലായിത്. ഇപ്പോള്‍ ഭര്‍ത്താവിന് പിന്നാലെ ഭാര്യയും കുടുങ്ങിയേക്കുമെന്ന സൂചനകളാണ് പുറത്തെത്തുന്നത്. ശില്‍പ ഷെട്ടിക്ക് നീല ചിത്ര നിര്‍മാണവുമായുള്ള ബന്ധത്തെ കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് നടിയെയും പോലീസ് ചോദ്യം ചെയ്തു.

ഭര്‍ത്താവിന്റെ ഇത്തരം ബിസിനസുകളെ കുറിച്ച് അറിവുണ്ടായിരുന്നോ അതില്‍ പങ്കുണ്ടോ എന്നാണ് പ്രധാനമായും പോലീസ് അന്വേഷിച്ചത്. ഇവരുടെ വസതിയില്‍ പോലീസ് റെയ്ഡും നടത്തി. ഇരുവരും ഡയറക്ടര്‍മാരായ വിയാന്‍ ഇന്‍ഡസ്ട്രീസ് ഓഫിസ് പരിസരം നീലച്ചിത്ര ഷൂട്ടിങ്ങിന് ഉപയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു. കുന്ദ്രയുടെ പൊലീസ് കസ്റ്റഡി 27 വരെ നീട്ടി.

അതിനിടെ, ഈ വിഡിയോകള്‍ രാജ് കുന്ദ്ര അപ്‌ലോഡ് ചെയ്തിരുന്ന മൊബൈല്‍ ആപ്പിന് 20 ലക്ഷം ഉപയോക്താക്കള്‍ ഉണ്ടായിരുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. മറ്റു നീലച്ചിത്ര നിര്‍മാതാക്കളില്‍ നിന്നു വിഡിയോ വാങ്ങിയും ഇതില്‍ അപ്‌ലോഡ് ചെയ്തിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.