പൂങ്കുഴലി സെക്സിയാണ്. അവൾക്ക് അവളുടെ സൗന്ദര്യത്തില്‍ വിശ്വാസമുണ്ട്

മലയാളത്തിന്റെ ഭാഗ്യ നായിക എന്ന വിളിപ്പേര് സ്വന്തമാക്കിയ അഭിനേത്രിയാണ് ഐശ്വര്യ ലക്ഷ്മി. വെള്ളിത്തിരയിൽ എത്തിയ കഥാപാത്രങ്ങളിൽ എല്ലാം വിജയം നേടിയത് കൊണ്ടാണ് ഈയൊരു പേര് താരത്തിന് സ്വന്തമാക്കാനായത്. നിരവധി മികച്ച സിനിമകളാണ് താരം പ്രേക്ഷകർക്ക് സമ്മാനിച്ചത്. ഇപ്പോൾ മണിരത്‌നം സംവിധാനം ചെയ്‌ത് വരാനിരിക്കുന്ന ഇന്ത്യൻ തമിഴ് ഭാഷാ ഇതിഹാസ കാലഘട്ടത്തിലെ ആക്ഷൻ ചിത്രമായ പൊന്നിയിൻ സെൽവൻ – ഒന്നിലാണ് താരം അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.

പൊന്നിയിൻ സെൽവനിൽ വാനതി എന്ന കഥാപാത്രത്തിന് വേണ്ടിയാണ് ആദ്യം ഐശ്വര്യ ലക്ഷ്മിയുടെ ലുക്ക് ടെസ്റ്റ് നടത്തിയത്. പിന്നീട് പൂങ്കുഴലി എന്ന കഥാപാത്രമായി ഐശ്വര്യ ലക്ഷ്മിയെ തീരുമാനിക്കുകയായിരുന്നു. ഏതു കഥാപാത്രമാണെങ്കിലും അതിന്റെ പൂർണത ഉൾക്കൊണ്ട് അവതരിപ്പിക്കുന്ന താരത്തിന് പൂങ്കുഴലി എന്ന കഥാപാത്രം മണിരത്നം തന്നെ നൽകിയതാണ്. ഏത് കഥാപാത്രത്തോടും വളരെ പെട്ടെന്ന് ഇണങ്ങാനും മികച്ച രീതിയിൽ അവതരിപ്പിക്കാനും കഴിവുള്ള താരമാണ് ഐശ്വര്യ ലക്ഷ്മി എന്നാണ് മണിരത്‌നം പറഞ്ഞിരിക്കുന്നത്.

പൂങ്കുഴലിയുടെ ലുക് ടെസ്റ്റ് കഴിഞ്ഞ ദിവസം മണിരത്‌നം പറഞ്ഞത് ഇങ്ങനെ: ‘പൂങ്കുഴലി സെക്സിയാണ്. അവര്‍ക്ക് അവരുടെ സൗന്ദര്യത്തില്‍ വിശ്വാസമുള്ള സ്ത്രീയാണ്. ആ രീതിയിലേ അവരെ ചിത്രീകരിക്കാന്‍ പറ്റുകയുള്ളൂ എന്ന് പറഞ്ഞ മണിരത്‌നം ഐശ്വര്യ കംഫര്‍ട്ടബിള്‍ ആണോ?’ എന്നാണ് ചോദിച്ചത് – താരം പറഞ്ഞു. ‘ഞാന്‍ തന്നെയായിരിക്കും ഷൂട്ട് ചെയ്യുക എന്നും മണിരത്‌നം, ഐശ്വര്യ ലക്ഷ്മിയോട് പറഞ്ഞിരുന്നു.

‘എനിക്കതൊരു വിഷയമേ ആയിരുന്നില്ല എന്നും ഞാന്‍ അപ്പോഴേക്കും പൂങ്കുഴലി ആയിക്കഴിഞ്ഞിരുന്നു എന്നുമാണ് താരം അതിനോട് പ്രതികരിച്ചിരിക്കുന്നത്. പൂങ്കുഴലിയാകാനായി തുഴച്ചിലും നീന്തലും പഠിച്ചെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നുണ്ട്. വലിയ ബഡ്ജറ്റിൽ ഇറങ്ങാനിരിക്കുന്ന സിനിമക്ക് വേണ്ടി ആരാധകർ കാത്തിരിക്കുകയാണ്. അടുത്ത മാസം ആദ്യം ഒരു ബഹു ഭാഷാ സിനിമയായി ചിത്രം പുറത്ത് വരാനിരിക്കുകയാണ്.

ഐശ്വര്യ റായ് ബച്ചൻ, ജയം രവി, കാർത്തി, തൃഷ, ഐശ്വര്യ ലക്ഷ്മി, ശോഭിത ധൂലിപാല, പ്രഭു, ആർ ശരത്കുമാർ, വിക്രം പ്രഭു, ജയറാം, പ്രകാശ് രാജ്, റഹ്മാൻ, ആർ പാർഥിബൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൂങ്കുഴലി എന്ന പ്രധാന കഥാപാത്രത്തെയാണ് ഐശ്വര്യ ലക്ഷ്മി അവതരിപ്പിക്കുന്നത്. വളരെ മികച്ച അഭിനയപ്രകടനങ്ങൾ ഇതുവരെയുള്ള ഓരോ സിനിമകളിലും കാഴ്ചവച്ച താരത്തിന്റെ ഈ സിനിമയിലെ പൂങ്കുഴലിയും പ്രേക്ഷക ശ്രദ്ധനേടും.