അമ്മയും മകളുമെന്ന് പൂര്‍ണിമ, വിശ്വസിക്കാനാവില്ലെന്ന് ആരാധകര്‍

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് ഇന്ദ്രജിത്ത് സുകുമാരന്റേത്. നടി പൂര്‍ണിമ ഇന്ദ്രജിത്ത് ആണ് ഇന്ദ്രജിത്തിന്റെ ഭാര്യ. ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. പ്രാര്‍ത്ഥന, നക്ഷത്ര എന്നിങ്ങനെ രണ്ട് പെണ്‍മക്കളാണ് ഇവര്‍ക്കുള്ളത്. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ് പൂര്‍ണിമ. മികച്ച ഒരു ഫാഷന്‍ ഡിസൈനര്‍ കൂടിയാണ് താരം. ഫാഷന്‍ പ്രേമികള്‍ പലപ്പോഴും ഏറെ ശ്രദ്ധയോടെ നിരീക്ഷിക്കുന്നതാണ് പൂര്‍ണിമയുടെ വസ്ത്രവും ഹെയര്‍ സ്റ്റൈലുമൊക്കെ. ഇപ്പോള്‍ മകള്‍ പ്രാര്‍ത്ഥനയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടി.

വളരെ സ്റ്റൈലിഷ് ലുക്കിലാണ് അമ്മയും മകളും ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. ഇരുവരെയും കണ്ടാല്‍ അമ്മയും മകളും ആണെന്ന് പറയില്ലെന്നും സഹോദരിമാര്‍ ആണെന്നേ പറയൂ എന്നാണ് പലരും കമന്റ് ചെയ്യുന്നത്.

ഇന്ദ്രജിത്തും പൂര്‍ണിമയും വിവാഹിതരാവുന്നത് 2002 ഡിസംബര്‍ പതിമൂന്നിനാണ്. എഞ്ചിനീയറായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു ഇന്ദ്രജിത്ത് സിനിമയിലേക്കെത്തിയത്. ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യനെന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു താരം തുടക്കം കുറിച്ചത്.വില്ലത്തരവും സ്വാഭാവിക കഥാപാത്രങ്ങളും മാത്രമല്ല നായകവേഷവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച് മുന്നേറുകയായിരുന്നു താരം. മൂത്ത മകള്‍ പ്രാര്‍ത്ഥനയും താരമാണ്. പാത്തു എന്നാണ് പ്രാര്‍ഥനയുടെ വിളിപ്പേര്. ചെറുപ്പത്തിലെ തന്നെ പാട്ടാണ് പാത്തുവിന്റെ ലോകം.

അടുത്തിടെയാണ് പ്രാര്‍ത്ഥന ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. സോളോ എന്ന സിനിമക്ക് ശേഷം ബിജോയ് നമ്പ്യാര്‍ ഒരുക്കുന്ന തായിഷ് എന്ന സിനിമയിലെ ഗാനം ആലപിച്ചു കൊണ്ടാണ് പ്രാര്‍ഥന ബോളിവുഡിലേക്കെത്തുന്നത്. സീ5 സ്റ്റുഡിയോ നിര്‍മിക്കുന്ന ചിത്രത്തില്‍ ഗോവിന്ദ് വസന്ത ഒരുക്കിയ ഗാനമാണ് പ്രാര്‍ഥന ആലപിച്ചത്. രേ ബാവ്രേ എന്ന ഗാനം പ്രാര്‍ഥനയും ഗോവിന്ദും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്