നീയെന്തിനാണ് എപ്പോഴും എന്നെയിങ്ങനെ കരയിപ്പിക്കുന്നത് എന്ന് മകളോട് പൂര്‍ണിമ

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് ഇന്ദ്രജിത്ത് സുകുമാരന്റേത്. ഭാര്യ പൂര്‍ണിമയും മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയും മലയാളികള്‍ക്ക് സുപരിചിതരാണ്. അച്ഛനും അമ്മയും അഭിനയത്തില്‍ തിളങ്ങുമ്പോള്‍ സംഗീതത്തിന്റെ വഴിയാണ് പ്രാര്‍ത്ഥന തിരഞ്ഞെടുത്തിരിക്കുന്നത്. മലയാളത്തിലും ബോളിവുഡിലുമൊക്കെ ഗായിക എന്ന നിലയില്‍ പ്രാര്‍ത്ഥന അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് താരപുത്രി.

ഇപ്പോഴിതാ, മാലിക്കിലെ ‘തീരമേ’ എന്നു തുടങ്ങുന്ന ഗാനം ആലപിക്കുന്ന വീഡിയോ പങ്കുവയ്ക്കുകയാണ് പ്രാര്‍ത്ഥന. മകളുടെ പാട്ടിന് പൂര്‍ണിമ നല്‍കിയ കമന്റാണ് ശ്രദ്ധ നേടുന്നത്. നീയെന്തിനാണ് എപ്പോഴും എന്നെയിങ്ങനെ കരയിപ്പിക്കുന്നത്? എന്നാണ് പൂര്‍ണിമയുടെ കമന്റ്.

അടുത്തിടെ തന്റെ പുതിയ ആല്‍ബവുമായും പ്രാര്‍ത്ഥന എത്തിയിരുന്നു. പാട്ടും ഗിത്താര്‍ വായനയും ഡബ്‌സ്മാഷുമൊക്കെയായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പ്രാര്‍ത്ഥന. പ്രാര്‍ത്ഥനയുടെ പല ഗാനങ്ങളും വൈറലാണ്. മലയാളം, ഹിന്ദി, ഇംഗ്ലീഷ് പാട്ടുകള്‍ പാടിയുളള പ്രാര്‍ത്ഥനയുടെ വീഡിയോകള്‍ക്ക് നിരവധി ആരാധകരാണുള്ളത്.

മലയാളത്തില്‍ മോഹന്‍ലാല്‍, ടിയാന്‍, കുട്ടന്‍പിള്ളയുടെ ശിവരാത്രി, ഹെലെന്‍ തുടങ്ങിയ ചിത്രങ്ങളില്‍ പ്രാര്‍ത്ഥന പാടിയിട്ടുണ്ട്. ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത ‘തായ്ഷി’നു വേണ്ടി ‘രേ ബാവ്‌രെ’ എന്ന പാട്ട് പാടിയായിരുന്നു ബോളിവുഡില്‍ പ്രാര്‍ത്ഥനയുടെ അരങ്ങേറ്റം.