പോപ്പുലര്‍ ഫ്രണ്ട് ഭീകരന്‍ രാജസ്ഥാനില്‍ അറസ്റ്റിൽ

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഭീകരന്‍ എന്‍ഐഎയുടെ പിടിയിൽ. ജയ്പൂരിലെ ഉദയ്പൂര്‍ സ്വദേശിയായ മുഹമ്മദ് സൊഹൈല്‍ ആണ് പിടിയിലായത്. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരികയാണെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് ഇയാളെ എന്‍ഐഎ അറസ്റ്റ് ചെയ്തത്.

പ്രതി മുസ്ലീം യുവാക്കളെ അക്രമപ്രവര്‍ത്തനങ്ങള്‍ക്കും നിര്‍ബന്ധിത തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും നിര്‍ബന്ധിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 2022 സെപ്തംബര്‍ 19ന് ഡല്‍ഹിയില്‍ രണ്ട് പൊപ്പുലര്‍ ഫ്രണ്ട് ഭീകരരെ അറസ്റ്റ് ചെയ്തിരുന്നു.

പൊപ്പുലര്‍ ഫ്രണ്ട് പാര്‍ട്ടി നിരോധിച്ചെങ്കിലും രഹസ്യമായി പലയിടത്തും സംഘടനാ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇവരെ പിടികൂടുന്നതിനായി എന്‍ഐഎ സമഗ്രമായ അന്വേഷണം നടത്തിവരികയാണ്. ഇന്ത്യയിലെ മാധ്യമ പ്രവർത്തകർ പോലും നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന് വേണ്ടി പ്രവർത്തിക്കുന്നതായി എന്‍ഐഎ കണ്ടെത്തിയിരുന്നു.