ഏഴ് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം, പ്രതിക്ക് 10 വർഷം തടവും പിഴയും

കണ്ണൂരിൽ ഏഴ് വയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 10 വർഷം തടവും 90,000 രൂപ പിഴയും വിധിച്ച് കോടതി. കണ്ണൂർ കോളാരി സ്വദേശി അബ്ദുൾ ഖാദറിനെയാണ് ശിക്ഷിച്ചത്. മട്ടന്നൂർ അതിവേഗ പോക്‌സോ കോടതി ജഡ്ജി അനിറ്റ് ജോസഫാണ് ശിക്ഷിച്ചത്.

2022 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം. പ്രതിയുടെ കടയിൽ വച്ച് ഏഴ് വയസുകാരിയായ പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്.