സീരിയലിനോട് എല്ലാവരേയും പോലെ പുച്ഛം കൊണ്ടുനടന്നിരുന്ന ആളാണ് ഞാനും, എന്നാല്‍, പ്രബിന്‍ പറയുന്നു

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പട്ട പരമ്പരയാണ് ചെമ്പരത്തി. 2018 നവംബര്‍ 26ന് സംപ്രേഷണം ആരംഭിച്ച പരമ്പര ഇപ്പോഴും തുടരുകയാണ്. അമല ഗിരീശന്‍, സ്റ്റെബിന്‍, പ്രബിന്‍, താരകല്യാണ്‍ എന്നിവരാണ് സീരിയലില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോള്‍ ചെമ്പരത്തി സീരിയലുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് സീരിയലില്‍ അരവിന്ദ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രബിന്‍.

പ്രബിന്റെ വാക്കുകള്‍, ‘പഠനം കഴിഞ്ഞിരിക്കുന്ന സമയത്താണ് ഓഡീഷനില്‍ പങ്കെടുക്കുന്നത്. കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ അരവിന്ദ് കൃഷ്ണനായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്താന്‍ സാധിച്ചു. ഒരുപാട് കുടുംബപ്രേക്ഷകര്‍ക്ക് എന്ന അറിയാം. അവരുടെ എല്ലാം സ്‌നേഹം ലഭിക്കുന്നുണ്ട്. ചെമ്ബരത്തിയിലെ നായകനല്ല ഞാന്‍ പക്ഷെ എല്ലാവര്‍ക്കും ഞാന്‍ ഇന്ന് സുപരിചിതനാണ്.’

‘സീരിയലിനോട് എല്ലാവരേയും പോലെ പുച്ഛം കൊണ്ടുനടന്നിരുന്ന ആളാണ് ഞാനും. പിന്നീട് സീരിയലില്‍ അഭിനയിച്ച് തുടങ്ങിയപ്പോഴാണ് അതിന്റെ കഷ്ടപ്പാട് എത്രത്തോളമാണ് എന്ന് ഞാന്‍ മനസിലാക്കിയത്. ഞാന്‍ സീരിയലില്‍ അഭിനയിക്കുന്ന സമയത്ത് പലരും എന്നോട് പറഞ്ഞിരുന്നു. സീരിയലില്‍ അഭിനയിക്കാന്‍ പോയാല്‍ സിനിമയില്‍ നിന്നും അവസരങ്ങള്‍ വരില്ലെന്ന്. എന്റെ കാര്യത്തില്‍ പക്ഷെ അത് തെറ്റായിരുന്നു. കാരണം രണ്ട് മൂന്ന് സിനിമകളില്‍ നിന്ന് എനിക്ക് ചെമ്ബരത്തിയില്‍ അഭിനയിച്ച് തുടങ്ങിയപ്പോള്‍ അവസരങ്ങള്‍ വന്നിരുന്നു. പല വിധ കാരണങ്ങളാല്‍ അവ സ്വീകരിക്കാന്‍ കഴിയാതെ വരികെയായിരുന്നു. ഇന്ത്യയില്‍ അറിയപ്പെടുന്ന നടനാകണമെന്നതാണ് എന്റെ ആഗ്രഹം അതിനായുള്ള പരിശ്രമത്തിലാണ് ഞാന്‍. എന്റ കഴിവുകള്‍ കണ്ട് ആളുകള്‍ എന്നെ ഇഷ്ടപ്പെടണം എന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍’ പ്രബിന്‍ പറയുന്നു.

2021 ജനുവരിയില്‍ ആയിരുന്നു പ്രബിന്റെ വിവാഹം. സ്വാതിയെന്നാണ് താരത്തിന്റെ ഭാര്യയുടെ പേര്. പ്രണയ വിവാഹമായിരുന്നു. തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ ആയിരുന്നു വിവാഹം. വളരെ ലളിതമായി നടന്ന ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും അന്ന് വൈറല്‍ ആയിരുന്നു. കോളജ് ലക്ച്ചറര്‍ ആയി ജോലി നോക്കിവരുന്ന സ്വാതിയുമായി പരിചയം ഉണ്ടായിരുന്നു എങ്കിലും വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നത് വളരെ വൈകിയാണെന്ന് പ്രബിന്‍ പറഞ്ഞിരുന്നു.