കൈരളി ചാനലിനു മുന്നിൽ ചെയർമാൻ മമ്മുട്ടിയേ ചീത്ത വിളിച്ച് നിക്ഷേപകർ

സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള കൈരളി ചാനൽ നൂറു കണക്കിനു കോടി രൂപ പ്രവാസികളിൽ നിന്നും ഷേർ ആയും നിക്ഷേപമായും പിരിച്ചെടുത്തിട്ട് പണം തിരികെ നല്കുന്നില്ലെന്ന പരാതി വ്യാപകമാകുന്നു. ലാഭ വിഹിതമോ ഷേറിനു മുടക്കിയ പണമോ നിക്ഷേപകർക്ക് തിരികെ നല്കുന്നില്ല. 22 വർഷം മുമ്പ് ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തി പിരിച്ച പണം പോലും നിക്ഷേപകർക്ക് തിരികെ കിട്ടുന്നില്ലെന്ന പരാതി വന്നതോടെ അത് അന്വേഷിക്കാനായി തിരുവനന്തപുരം കൈരളി ഓഫിസിലെത്തിയ കർമ ന്യൂസ് സംഘത്തെ കയ്യേറ്റം ചെയ്ത് കൈരളി ജീവനക്കാർ. ഷൂട്ട് ചെയ്ത കർമ്മ ന്യൂസ് ക്യാമറയും മൈക്കും നശിപ്പിക്കാൻ കൈരളി ചാനൽ ജീവനക്കാർ നശിപ്പിക്കാൻ ശ്രമിച്ചു.

പണം കിട്ടാതയതോടെ നിക്ഷേപകർ‌ കൈരളി ചാനലിനു മുന്നിലെത്തി രോക്ഷാകുലരായി. ഓഫിസിനു മുന്നിലെത്തി കൈരളിയുടെ ചെയർമാൻ മമ്മൂട്ടിയെ അടക്കം ചീത്ത വിളിക്കുകയാണ് നിക്ഷേപകർ, പലപ്രാവശ്യം ഫോൺ വിളിച്ചിട്ടും എടുക്കാനുള്ള മര്യാദപോലും കാണിക്കുന്നില്ല. മമ്മൂട്ടിക്ക് 100 വണ്ടിയുണ്ട്, അയാളുടെ കുടുംബ സ്വത്ത് ഞാൻ ചോദിക്കുന്നില്ല, എനിക്ക് അവകാശപ്പെട്ട നിക്ഷേപം തനിക്കു കിട്ടണമെന്ന് ഒരു നിക്ഷേപകൻ കർമ ന്യൂസിനോട് പറഞ്ഞു.

കൊടുത്ത പണം തിരികെ കിട്ടുമെന്ന് ഒരു വിശ്വാസവുമില്ല. ചെയർമാന് മാത്രമല്ല തിരക്കുള്ളത്, സാധാരണക്കാരനും തിരക്കുണ്ട്, നാളെ എന്റെ മരണം സംഭവിച്ചാലും അതിനു പിന്നിൽ കൈരളി ചാനൽ മാത്രമാണ്. വിദേശത്തുപോയി കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണമാണ് ചാനലിൽ നിക്ഷേപിച്ചതെന്നും നിക്ഷേപകർ പറയുന്നു