ഞങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാളുമായി പ്രണയത്തിലാണ്, സന്തോഷ വാര്‍ത്ത പങ്കുവെച്ച് പ്രദീപ് ചന്ദ്രന്‍

ബിഗ്‌സ്‌ക്രീനിലൂടെയും മിനിസ്‌ക്രീനിലൂടെയും മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് പ്രദീപ് ചന്ദ്രന്‍. കറുത്തമുതത്തിലെ ഡിസിപി അഭിറാം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് പ്രദീപ് കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായി മാറുന്നത്.

ബിഗ്‌ബോസ് മലയാളം സീസണ്‍ ഒന്നില്‍ മത്സരാര്‍ത്ഥി ആയും പ്രദീപ് എത്തിയിരുന്നു. ബിഗ്‌ബോസില്‍ എത്തിയതോടെ താരത്തെ കുറിച്ച് കൂടുതല്‍ പ്രേക്ഷകര്‍ മനസിലാക്കുകയും ചെയ്തു. പോയ വര്‍ഷം ആയിരുന്നു പ്രദീപ് വിവാഹിതന്‍ ആകുന്നത്. ഇപ്പോള്‍ സന്തോഷ വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. ഇരുവരുടെയും ജീവിതത്തിലേക്ക് പുതിയൊരു അതിഥി എത്തുന്നതിന്റെ സന്തോഷത്തിലാണ് പ്രദീപ് ഇപ്പോള്‍.

‘ഞങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാളുമായി പ്രണയത്തിലാണ്. പരിചിതമല്ലാത്ത ഏറ്റവും സുന്ദരമായ ഒരു വികാരമാണ് ഇപ്പോള്‍ ഉള്ളത്. വൈകാതെ കാണാം കുഞ്ഞേ…’ എന്നാണ് പ്രി ഡെലിവറി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് പ്രദീപ് കുറിച്ചത്. ഇതിനോടകം തന്നെ ആശംസുകളുമായി നിരവധി ആരാധകരാണ് എത്തുന്നത്.