മാതാപിതാക്കളുടെ സ്വപ്‌നം യാഥര്‍ഥ്യമായി, ആനന്ദ് മഹീന്ദ്രയ്ക്ക് നന്ദി അറിയിച്ച് പ്രഗ്നാനന്ദ

ചെന്നൈ. ആനന്ദ് മഹീന്ദ്രയ്ക്ക് നന്ദി അറിയിച്ച് ചെസ്സില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ ആര്‍ പ്രഗ്നാനന്ദ. പ്രഗ്നാനന്ദയുടെ രക്ഷിതാക്കള്‍ക്ക് എക്‌സ് യു വി 400 സമ്മാനിക്കുമെന്ന് ആനന്ദ് മഹീന്ദ്ര പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രഗ്നാനന്ദ നന്ദി അറിയിച്ചത്. തനിക്ക് നന്ദി അറിയിക്കാന്‍ വാക്കുകളില്ലെന്ന് പ്രഗ്നാനന്ദ പറഞ്ഞു.

ഒരു ഇവി കാര്‍ സ്വന്തമാക്കുക എന്നത് തന്റെ മാതാപിതാക്കളുടെ സ്വപ്‌നമാണെന്നും അത് യാഥാര്‍ഥ്യമാക്കിയതിന് നന്ദിയെന്നും പ്രഗ്നാനന്ദ പറയുന്നു. ചെസ് ലോകകപ്പിന്റെ ഫൈനല്‍ വരെയെത്തിയ പ്രഗ്നാനന്ദയെ അഭിനന്ദിച്ചുള്ള മഹീന്ദ്രയുപടെ പോസ്റ്റിന് താഴെ ഥാര്‍ സമ്മാനമായി നല്‍കണമെന്ന് നിരവധി പേര്‍ ആവശ്യപ്പെട്ടു.