ലുങ്കി ഡാന്‍സുമായി പ്രാര്‍ത്ഥനയും നക്ഷത്രയും, വൈറലായി വീഡിയോ

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടന്‍ ഇന്ദ്രജിത്തിന്റേത്. ഭാര്യ പൂര്‍ണിമ ഇന്ദ്രജിത്തും മലയാളികള്‍ക്ക് സുപരിചിതരാണ്. ഇടവേളയ്ക്ക് ശേഷം ഇപ്പോള്‍ വീണ്ടും സിനിമയിലേക്ക് മടങ്ങി എത്തിയിട്ടുണ്ട് നടി. ഇവരുടെ മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയും മലയാളികള്‍ക്ക് സുപരിചിതരാണ്. ഇരുവരും സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്.

ഇപ്പോള്‍ പ്രാര്‍ത്ഥന സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ച ഒരു ഡാന്‍സ് വീഡിയോയാണ് സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുന്നത്. അനയത്തി നക്ഷ്ത്രയ്ക്ക് ഒപ്പം ലുങ്കി ഡാന്‍സ് കളിക്കുന്നതിന്റെ വീഡിയോയാണ് പ്രാര്‍ത്ഥന പങ്കുവെച്ചത്. ലുങ്കി ഉടുത്ത് സ്റ്റൈലിഷ് ലുക്കിലാണ് ഇരുവരും വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

പ്രാര്‍ത്ഥനയുടെയും നക്ഷത്രയുടെയും തകര്‍പ്പന്‍ പ്രകടനം ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി. നിരവധി പേരാണ് ഇതിനോടകം വിഡിയോ കണ്ടത്. മികച്ച പ്രതികരണങ്ങളും ലഭിക്കുന്നു. പാട്ടും ഡാന്‍സുമായി സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമാണ് പ്രാര്‍ഥന ഇന്ദ്രജിത്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് മല്ലിക സുകുമാരനും പൂര്‍ണിമയും പ്രാര്‍ഥനയും നക്ഷത്രയും ചേര്‍ന്നു ചുവടുവച്ചതിന്റെ വിഡിയോയും വൈറലായിരുന്നു.