ഞാനിപ്പോള്‍ ചിന്തിക്കുന്നതെന്താണെന്ന് നിങ്ങളിപ്പോള്‍ ചിന്തിക്കുന്നുണ്ടോ, ഗ്ലാമറസായി പ്രയാഗ മാര്‍ട്ടിന്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പ്രയാഗ മാര്‍ട്ടിന്‍. വളരെ പെട്ടെന്ന് തന്നെ ശ്രദ്ധേയമായ നടിയായി മാറാന്‍ പ്രയാഗയ്ക്ക് സാധിച്ചു. തമിഴകത്ത് നിന്നും മലയാളത്തിലേക്ക് ചേക്കേറിയ താരമാണ് പ്രയാഗ. തമിഴ് ചിത്രമായ പിസാസിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തുന്നത്. നേരത്തെ സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ബാലതാരമായി നടി എത്തിയിരുന്നു. ഇതിന് ശേഷം ഉസ്താദ് ഹോട്ടല്‍ എന്ന ദുല്‍ഖര്‍ ചിത്രത്തിലും പ്രയാഗയ്ക്ക് അവസരം ലഭിച്ചിരുന്നു.

തമിഴകത്ത് നിന്നും മലയാളത്തില്‍ എത്തിയപ്പോള്‍ പ്രയാഗയ്ക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്. ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ഉണ്ണി മുകുന്ദന്‍ ചിത്രത്തിലൂടെയാണ് പ്രയാഗ സിനിമയില്‍ നായികയായി അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തിന് പുറമെ തമിഴിലും കന്നടയിലും നടി അഭിനയിച്ചു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ തമിഴ് ആന്തോളജി ചിത്രത്തില്‍ സൂര്യയുടെ നായികയായി പ്രയാഗ എത്തിയിരുന്നു.

സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് പ്രയാഗ. പുതിയ ചിത്രങ്ങളും വിശേഷങ്ങളും വീഡിയോകളുമൊക്കെ പങ്കുവെച്ച് നടി രംഗത്ത് എത്താറുണ്ട്. ഇപ്പോള്‍ തെലുങ്ക് ചിത്രത്തിലും അരങ്ങേറാന്‍ ഒരുങ്ങിയിരിക്കുകയാണ് താരമിപ്പോള്‍. തെലുങ്ക് സൂപ്പര്‍ താരമായ നന്ദമുരി ബാലകൃഷ്ണയുടെ നായികയായിട്ടാണ് പ്രായാഗയുടെ അരങ്ങേറ്റം. ചിത്രത്തില്‍ പ്രയാഗ ഐഎഎസ് ഓഫീസറായാണ് അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

പ്രയാഗ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ ലോകത്ത് വൈറലായി മാറിയിരിക്കുന്നത്. ഞാനിപ്പോള്‍ ചിന്തിക്കുന്നതെന്താണെന്ന് നിങ്ങളിപ്പോള്‍ ചിന്തിക്കുന്നുണ്ടോ എന്ന് കുറിച്ചുകൊണ്ടാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.