തകർപ്പൻ ലുക്കിൽ പ്രയാഗ, ഇതെന്തൊരു ഫാഷനെന്ന് സോഷ്യൽ മീഡിയ

ബാലതാരമായി സിനിമയിലെത്തിയ താരമാണ് പ്രയാഗ. പാവ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഒരേ മുഖം, ഫുക്രി, പോക്കിരി സൈമൺ, രാമലീല, ബ്രദേഴ്‌സ് ഡേ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾ സുപരിചിതയായി പ്രയാ​ഗ മാറി. പിസാസ് എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധിയ്ക്കപ്പെട്ട ശേഷമാണ് മലയാളത്തിൽ പ്രയാ​ഗ നായികയായി അരങ്ങേറിയത്. ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദന്റെ നായികയായിട്ടായിരുന്നു തുടക്കം. മലയാളത്തിൽ നിന്നും അന്യഭാഷിലേക്കാണ് പ്രയാ​ഗ ഇപ്പോൾ ശ്ര​ദ്ധ കേന്ദ്രീകരിക്കുന്നത്.

സോഹൻ സീനുലാലിന്റെ ഡാൻസ് പാർട്ടി എന്ന സിനിമയാണ് അടുത്തതായി പ്രയാഗയുടെ വരാനുള്ളത്. 2 വർഷത്തിന് ശേഷം പ്രയാഗ നായികയായി അഭിനയിക്കുന്ന ചിത്രമാണ് ഇത്. ഇതിന്റെ പ്രൊമോഷന്റെ ഭാഗമായി പ്രയാഗ കഴിഞ്ഞ ദിവസം തൃശൂർ ശോഭ സിറ്റി മാളിൽ എത്തിയിരുന്നു. പൊതുവെ ഇപ്പോൾ ഹെയർ സ്റ്റൈലിലൊക്കെ ചേഞ്ച് വരുത്തിയാണ് പ്രയാഗയെ കാണാറുള്ളത്.

എന്നാൽ ഈ തവണ പ്രയാഗയുടെ വേറിട്ട വസ്ത്രധാരണമാണ് ആളുകളുടെ ശ്രദ്ധനേടിയത്. കീറിയ സ്റ്റൈൽ ജീൻസ് ധരിച്ച് ഫ്രീക്ക് ലുക്കിലാണ് പ്രയാഗ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത്. അതിന്റെ ഫോട്ടോസിനും വീഡിയോസിനും താഴെ രസകരമായ കമന്റുകൾ വരുന്നുണ്ട്. ഇതെന്തൊരു ഫാഷനെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്