​ഗ്ലാമറസ് ലുക്കിൽ പ്ര​യാ​ഗ, റാംപ് വാക്ക് വൈറൽ

കോഴിക്കോട് വച്ച് നടത്തിയ സ്വകാര്യ ഫാഷൻ ഷോയിൽ ഗ്ലാമർ ലുക്കിലെത്തി ശ്രദ്ധ നേടി പ്രയാഗ മാർട്ടിൻ. പ്രയാഗയുടെ റാംപ് വാക്ക് വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. വേറിട്ട ലുക്കിലാണ് താരം. ചിത്രങ്ങളും ഇൻസ്റ്റയിൽ ചർ‍ച്ചയായിരിക്കുകയാണ്.

ബാലതാരമായി സിനിമയിലെത്തിയ താരമാണ് പ്രയാഗ. പാവ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഒരേ മുഖം, ഫുക്രി, പോക്കിരി സൈമൺ, രാമലീല, ബ്രദേഴ്‌സ് ഡേ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾ സുപരിചിതയായി പ്രയാ​ഗ മാറി. പിസാസ് എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധിയ്ക്കപ്പെട്ട ശേഷമാണ് മലയാളത്തിൽ പ്രയാ​ഗ നായികയായി അരങ്ങേറിയത്. ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദന്റെ നായികയായിട്ടായിരുന്നു തുടക്കം. മലയാളത്തിൽ നിന്നും അന്യഭാഷിലേക്കാണ് പ്രയാ​ഗ ഇപ്പോൾ ശ്ര​ദ്ധ കേന്ദ്രീകരിക്കുന്നത്.

ഭൂമിയിലെ മനോഹര സ്വകാര്യം, സൂര്യയുടെ നായികയായി തമിഴിൽ നെറ്റ്ഫ്ലിക്‌സ് ആന്തോളജി ചിത്രം നവരസയിലെ ഗിത്താർ കമ്പി മേലെ നിൻഡ്ര് തുടങ്ങിയ സിനിമകളിലാണ് പ്രയാഗ ഒടുവിൽ അഭിനയിച്ചത്. ജമാലിൻറെ പുഞ്ചിരി, ബുള്ളറ്റ് ഡയറീസ് എന്നിവയാണ് നടിയുടേതായി അടുത്തതായി ഇറങ്ങാനിരിക്കുന്ന പുതിയ മലയാളം സിനിമകൾ.