‘പ്രഗ്നന്‍സി ബൈബിള്‍’ മതവികാരം വ്രണപ്പെടുത്തി; കരീനയ്‌ക്കെതിരെ പരാതി

മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബോളിവുഡ് നടി കരീന കപൂറിനെതിരെ ക്രിസ്ത്യന്‍ സംഘടനയുടെ പരാതി. മഹാരാഷ്ട്ര സിറ്റി പോലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്. ആല്‍ഫ ഒമേഗ ക്രിസ്ത്യന്‍ മഹാസംഘ്‌ പ്രസിഡന്റ് ആഷിഷ് ഷിന്‍ഡേയാണ് പരാതിക്കാരന്‍. ബൈബിള്‍ ക്രിസ്തുമത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമാണെന്നും കരീനയുടെ പുസ്തകത്തിന്റെ പേര് മാറ്റണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

തന്റെ ഗര്‍ഭകാല അനുഭവത്തെക്കുറിച്ച് അതിഥി ഷാ ബിംജാനിയ്‌ക്കൊപ്പം കരീന എഴുതിയ പ്രഗ്നന്‍സി ബൈബിള്‍ എന്ന പുസ്തകം ഇതോടെ വിവാദത്തിലായി. തങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്നും കരീനയ്‌ക്കെതിരേയും അതിഥി ഷാ ബിംജാനിയ്‌ക്കെതിരേയും കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

നടി കരീന കപൂർ എഴുതിയ പുസ്തകത്തിന്റെ തലക്കെട്ടിനെതിരെ ഒരു ക്രിസ്ത്യൻ സംഘം അവർക്കും മറ്റ് രണ്ട് പേർക്കുമെതിരെ മഹാരാഷ്ട്രയിലെ ബീഡ് സിറ്റിയിലെ ശിവാജി നഗർ പോലീസ് സ്റ്റേഷനിലാണ്, സമുദായത്തിന്റെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ആല്‍ഫ ഒമേഗ ക്രിസ്ത്യന്‍ മഹാസംഘ്‌ പ്രസിഡന്റ് ആഷിഷ് ഷിന്‍ഡേ പരാതി നൽകിയിട്ടുള്ളത്.

കരീന കപൂറും അദിതി ഷാ ഭീംജാനിയും രചിച്ചതും ജഗ്ഗർനൗട്ട് ബുക്‌സ് പ്രസിദ്ധീകരിച്ചതുമായ പ്രെഗ്നൻസി ബൈബിളാണ് പരാതിയിൽ ഷിൻഡെ പരാമർശിച്ചിരിക്കുന്നത്. പുസ്തകത്തിന്റെ തലക്കെട്ടിൽ ‘ബൈബിൾ’ എന്ന വിശുദ്ധ വാക്ക് ഉപയോഗിച്ചിട്ടുണ്ടെന്നും ഇത് ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെടുത്തിയെന്നും പരാതിയിൽ ആരോപിച്ചിരുന്നു.

ശിവാജി നഗർ പോലീസ് സ്‌റ്റേഷൻ ഇൻ ചാർജ് ഇൻസ്‌പെക്ടർ സായ്‌നാഥ് തോംബ്രെ പറഞ്ഞു, ‘ഞങ്ങൾക്ക് പരാതി ലഭിച്ചിട്ടുണ്ട്, എന്നാൽ സംഭവം ഇവിടെ (ബീഡിൽ) നടന്നിട്ടില്ലാത്തതിനാൽ ഇവിടെ കേസെടുക്കാൻ കഴിയില്ല, മുംബൈയിൽ പരാതി നൽകാൻ ഞാൻ പരാതിക്കാരനെ ഉപദേശിച്ചു.’

നടിക്കും മറ്റ് രണ്ടുപേർക്കുമെതിരെ ഐപിസി സെക്ഷൻ 295-എ (ഏതെങ്കിലും വർഗത്തിന്റെ മതവികാരങ്ങളെയോ മതവിശ്വാസങ്ങളെയോ അവഹേളിച്ച് അവരുടെ മതവികാരങ്ങളെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ബോധപൂർവവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികൾ) പ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് ഷിൻഡെ ആവശ്യപ്പെട്ടിരിക്കുന്നത്.

ജൂലൈ 9 ന് കരീന തന്റെ പുസ്തകം പുറത്തിറക്കി. ഈ വർഷം ഫെബ്രുവരിയിൽ രണ്ടാമത്തെ ഒരു ആൺകുട്ടിക്ക് ജന്മം നൽകിയ 40 കാരിയായ നടി തന്റെ മൂന്നാമത്തെ കുട്ടി എന്ന് പുസ്തകത്തെ വിളിക്കുന്നു. പുസ്തകത്തിന്റെ പ്രചരണത്തിനായി സോഷ്യൽ മീഡിയയിൽ നിരവധി പോസ്റ്റുകൾ ആണ് കരീന പങ്കിട്ടിട്ടുള്ളത്. ‘തന്റെ രണ്ട് ഗർഭങ്ങളിലൂടെ ശാരീരികമായും വൈകാരികമായും അനുഭവിച്ചതിന്റെ വ്യക്തിപരമായ വിവരണമാണ് പുസ്തകം’ എന്നാണു കരീന നൽകിയിരിക്കുന്ന പ്രതികരണം.