ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രാജപക്‌സെ ബുധനാഴ്ച രാജിവെക്കും

ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ ജനകീയ പ്രക്ഷോഭത്തിനെ തുടര്‍ന്ന് പ്രസിഡന്റ് ഗോതബയ രാജപക്‌സെ ബുധനാഴ്ച രാജിവെക്കുമെന്ന് സ്പീക്കര്‍. സര്‍വകക്ഷി സര്‍ക്കാരിന് വഴിയൊരുക്കുവാന്‍ പ്രസിഡന്റും പ്രധാനമന്ത്രിയും രാജിവെക്കണമെന്ന് സര്‍വകക്ഷി യോഗത്തില്‍ തീരുമാനം എടുത്തിരുന്നു. സര്‍വകക്ഷി യോഗത്തിന്റെ തീരുമാനം എന്തായാലും അനുകൂലിക്കുന്നുവെന്നായിരുന്നു ഗോഗബയ രാജപക്‌സെയുടെ മറുപടി.

അതേസമയം പുതിയ സര്‍ക്കാര്‍ വരുന്നത് വരെ സ്പീക്കര്‍ മഹിന്ദ യാപ അബേവര്‍ധന ഇടക്കാല പ്രധാനമന്ത്രിയായി നിയമിച്ചു. കഴിഞ്ഞ ദിവസം പ്രസിഡന്റിന്റെ വസിതി ജനക്കൂട്ടം പിടിച്ചെടുത്തിരുന്നു. ജനക്കൂട്ടം എത്തുന്നതിന് മുമ്പ് പ്രസഡന്റ് സുരക്ഷിത സ്ഥലത്തേക്ക് മാറിയിരുന്നു.

പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് ജനങ്ങള്‍ ഇപ്പോഴും പ്രസിഡന്റിന്റെ വസതിയില്‍ തന്നെ തുടരുകയാണ്. സൈന്യവും പോലീസും പ്രക്ഷോഭകരെ തടഞ്ഞിരുന്നില്ല.ഇന്നലെ നടന്ന സര്‍വകക്ഷി യോഗത്തിന്റെ തീരുമാന പ്രകാരം പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ രാജി വെച്ചു.