കൃസിത്യാനികള്‍ ഓണം തിന്നാതെ ഉപവാസം എടുത്ത് പ്രാര്‍ഥിക്കണം; വൈദീകന്‍

ക്രിസ്ത്യാനികള്‍ ഓണം ആഘോഷിക്കരുതെന്ന് ആഹ്വാനം ചെയ്ത് വൈദീകന്‍ രംഗത്ത്. ഇത് ക്രൈസ്തവ വിരുദ്ധം ആണെന്നും ബൈബിളിനു എതിരാണെന്നും പറഞ്ഞ് രംഗത്ത് വന്നിരിക്കുന്നത് കത്തോലിക്കാ പുരോഹിതന്‍ ജെയിംസ് മഞ്ഞക്കല്‍ ആണ്.

ഓണം ഹിന്ദുക്കളുടെ മാത്രം ഉത്സവം എന്നും ക്രിസ്ത്യാനികള്‍ ഇത് ആഘോഷിക്കരുത് എന്നും സഭ നേരത്തേ കല്പന കിറക്കിയതായും വൈദീകന്‍ പറഞ്ഞു.അസുരനായ മഹാബലി തിന്മയുടെ ചക്രവര്‍ത്തിയാണെന്നും ക്രിസ്ത്യാനികള്‍ ഓണം ആഘോഷിക്കാന്‍ പാടില്ലെന്നുമാണ് വൈദികനായ ജെയിംസ് മഞ്ഞക്കലിന്റെ നിര്‍ദ്ദേശം. മഹാബലി കേരളം ഭരിച്ചിരുന്നുവെന്നും മഹാവിഷ്ണുവിന്റെ അവതാരമായ വാമനന്‍ മഹാബലിയെ ചവിട്ടിത്താഴ്ത്തിയെന്നുമുള്ള കഥ യുക്തിയ്ക്ക് നിരക്കുന്നതല്ലെന്നും മനുഷ്യന്റെ ബൗദ്ധിക നിലവാരത്തെ പരിഹസിക്കുന്ന ഇത്തരം കഥകള്‍ക്ക് പിന്നാലെ ക്രിസ്ത്യാനികള്‍ പോകരുതെന്നും ജെയിംസ് മഞ്ഞക്കല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഓണത്തപ്പന്‍ എന്നു വിളിക്കപ്പെടുന്നത് വിഷ്ണുവിന്റെ അവതാരമായ വാമനനെയാണെന്നും ഓണമെന്നത് ഹിന്ദുക്കളുടെ മാത്രം ഉത്സവമാണെന്നും മനസ്സിലാക്കണമെന്നും വൈദികന്‍ പറഞ്ഞു.ക്രിസ്തുവിന് മുന്‍പ് ആറാം നൂറ്റാണ്ടില്‍ അസീറിയന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനത്തിന്റെ ദേവനായ അസ്സര്‍ ബാല്‍ ആണ് മഹാബലിയായി മാറിയിരിക്കുന്നത് എന്നാണ് വൈദികന്‍ സമര്‍ത്ഥിക്കുന്നത്. ഏലോം ദേശത്തു നിന്നുള്ളവര്‍ ഇന്ത്യയിലേയ്ക്ക് കുടിയേറിയപ്പോള്‍ അസ്സര്‍ ബാല്‍ അസുര ബലിയായി മാറിയെന്ന് ചരിത്രകാരന്മാര്‍ പറയുന്നുണ്ടെന്നും വൈദികന്‍ അവകാശപ്പെടുന്നുണ്ട്.