ഭൂട്ടാന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയില്‍ നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

തിംഫു. ഭൂട്ടാന്റെ ആദരം ഭാരതത്തിലെ 140 കോടി ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഓര്ഡര് ഓഫ് ദ ഡ്രൂക്ക് ഗ്യാല്‍പോ എന്ന ഭൂട്ടാന്റെ പരമോന്നത സിവിലിയന്‍ ബഹുമതി സ്വീകരിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. തനിക്ക് ഇന്ന് ലഭിച്ചത് ഭൂട്ടാന്റെ പരമോന്നത ബഹുമതിയാണ്. ഈ പരസ്‌കാരം വളരെ സവീശേഷമായി താന്‍ കരുതുന്നു. 140 കോടി ഭാരതീയര്‍ക്ക് ലഭിച്ച ആദരമാണിതെന്നും പ്രധാനമന്ത്രി.

രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും വേണ്ടി ഈ അംഗീകാരം ഭൂട്ടാന്റെ മണ്ണില്‍ നിന്നുകൊണ്ട് സ്വീകരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.