തന്റെ മൂന്നാം ടേമില്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സാമ്പത്തിക ശക്തികളില്‍ ഒന്നാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി. തന്റെ മൂന്നാം ടേമില്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും ശക്തമായ മൂന്ന് സാമ്പത്തിക ശക്തികളില്‍ ഒന്നായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തങ്ങളുടെ ഒന്നാം ടേമില്‍ ഇന്ത്യ ആദ്യ പത്തിലായിരുന്നു. എന്നാല്‍ രണ്ടാം ടേമില്‍ ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായെന്നും അദ്ദേഹം പറഞ്ഞു.

ട്രാക്ക് റെക്കോര്‍ഡിന്റെ അടിസ്ഥാനത്തില്‍ മൂന്നാം ടേമില്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും ശക്തമായ മാന്ന് സ്ഥാനങ്ങളില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തെ 13.5 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്നും കരകയറിയതായി അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ദാരിദ്ര്യം അവസാനിക്കുകയാണെന്ന് അന്താരാഷ്ട്ര ഏജന്‍സികള്‍ പറയുന്നതായും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ശരിയായ ദിശയിലാണ് കഴിഞ്ഞ ഒമ്പത് വര്‍ഷമായി കൈക്കോണ്ട തീരുമാനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. ഡല്‍ഹിയില്‍ പ്രഗതി മൈതാനിയില്‍ രാജ്യാന്തര എക്‌സിബിഷന്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.