യുഎൻ രക്ഷാ സമിതിക്ക് മോദിയുടെ മുന്നറിയിപ്പ്, ഞങ്ങളില്ലാതെ നിങ്ങൾക്ക് മുന്നോട്ടാവില്ല

യു എൻ സുരക്ഷാ സമിതിയിൽ അംഗത്വം നേടാനുള്ള നരേന്ദ്ര മോദിയുടെ പോരാട്ടങ്ങൾ അദ്ദേഹത്തിന്റെ ഫ്രാൻസ് സന്ദർശനത്തിലും പുറത്തെടുത്തു.ഇന്ത്യയില്ലാത്ത യു എൻ രക്ഷാ സമിതി എങ്ങിനെയാണ്‌ ലോകത്തിനായി പ്രവർത്തിക്കാൻ ആകുക എന്ന് ഫ്രാൻസിലെത്തിയ നരേന്ദ്ര മോദി ചോദിച്ചു. ലോകത്തേ ഏറ്റവും അധികം ജന സഖ്യ ഉള്ള രാജ്യം, ലോകത്തേ ഏറ്റവും വലിയ ജനാധിപത്യ രാജ്യം.. ഈ രാജ്യത്തേ ഉൾപ്പെടുത്താത്ത യു എൻ സുരക്ഷാ സമിതിക്ക് ലോകത്തിനു വേണ്ടി പ്രവർത്തിക്കാൻ ആവില്ല. ഇന്ത്യ കൂടി ഉണ്ടായാലേ യു എൻ രക്ഷാ സമിതിയുടെ ലക്ഷ്യങ്ങൾ നടപ്പാക്കാൻ ആകൂ എന്നും മോദി വ്യക്തമാക്കി.

ഈ പ്രശ്നം അക്യ രാഷ്ട്ര സഭയുടെ വിശ്വാസ്യതയെക്കുറിച്ചല്ല.മറിച്ച് അതിന്റെ ലോകത്തുള്ള ആധികാരികതയേ കുറിച്ചാണ്‌. ചെറു രാജ്യങ്ങളും, ചെറിയ ജന സഖ്യ ഉള്ള രാജ്യങ്ങൾ പൊലും യു എൻ രക്ഷാ സമിതിയിൽ ഉണ്ടായിരിക്കെ ഇന്ത്യ ഇല്ലാത്തത് ലോകത്തിനു തന്നെ വലിയ നഷ്ടം ആയിരിക്കും. ഇന്ത്യക്ക് ചേരികൾ ഇല്ല. ലോകത്തേ യുദ്ധ നിരകളിൽ ഇന്ത്യ ഇല്ല. എന്നും സമാധാനത്തിനായി ചേരികൾ ഇല്ലാതെ നിലകൊള്ളുന്നു. ഈ വിധത്തിലും യു എന്നിൽ ഭാരതത്തിന്റെ നിലപാടുകൾക്ക് പ്രസക്തിയുണ്ട് എന്നും മോദി വ്യക്തമാക്കി.

മറ്റൊരു സുപ്രധാന കാര്യം ഇന്ത്യയുടെ യുപിഐ ഫ്രാൻസും ഇനി ഉപയോഗിക്കും എന്നാണ്‌. ഇന്ത്യയുടെ യുപിഐ ഉപയോഗിക്കുന്നതിനുള്ള കരാറിൽ എത്തിയിട്ടുണ്ടെന്നും അത് ഫ്രാൻസിലെ ഈഫൽ ടവറിൽ നിന്ന് ആരംഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.ഫ്രഞ്ച് പത്രമായ ‘ലെസ് എക്കോസിന്’ നൽകിയ അഭിമുഖത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി യു എൻ രക്ഷാ സമിതി വിഷയം ആണ്‌ ഉന്നയിച്ചത്. ഇന്ത്യയില്ലാത്ത യു എൻ രക്ഷാ സമിതിക്ക് എങ്ങിനെയാണ്‌ ലോകത്തിനായി പ്രവർത്തിക്കാൻ ആകുക എന്ന് മോദി ചോദിച്ചു.“ഈ മാറിയ ലോകത്ത്, നിരവധി ചോദ്യങ്ങൾ ഉയർന്നുവരുന്നു ണ്ട്. ഇന്നത്തേ സ്ഥിതികൾക്ക് അനുസരിച്ച് ആഗോള സംഘടനകൾ ഉടച്ച് വാർക്കണം. പണ്ടത്തേ ലോക ശക്തികളും ലോക പ്രതിനിധികളും അല്ല ഇന്നത്തേ ലോകത്തേ നയിക്കുന്നത്. കാലം മാറിയിട്ടും മാറ്റങ്ങൾക്ക് ആഗോള സംഘടനകൾ വിധേയമാകുന്നില്ല. ഇന്നത്തേ ഐക്യ രാഷ്ട്ര സഭയ്ക്ക് മാറിയ ലോകത്തേ നിയന്ത്രിക്കാൻ ആകില്ല.അവർ സജ്ജീകരിച്ച റോളുകൾ നിർവഹിക്കാൻ അവർക്ക് കഴിയുമോ? മോദി ചോദിച്ചു.ഏറ്റവും ജനസംഖ്യയുള്ള രാജ്യവും ഏറ്റവും വലിയ ജനാധിപത്യവും സ്ഥിരാംഗമല്ലാത്തപ്പോൾ എങ്ങനെയാണ് ലോകത്തിന് വേണ്ടി സംസാരിക്കാൻ അവകാശപ്പെടാൻ കഴിയുക,” അദ്ദേഹം ചോദിച്ചു.

യുഎൻ സെക്യൂരിറ്റി കൗൺസിൽ, പ്രത്യേകിച്ച്, ഈ വൈരുദ്ധ്യമായ സാഹചര്യ്ത്തിലാണിപ്പോൾ നില്ക്കുന്നത്.ഇന്ത്യയേ മാത്രമല്ല ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയും മുഴുവൻ ഭൂഖണ്ഡങ്ങളും അവഗണിക്കപ്പെടുമ്പോൾ, ഒരു ആഗോള ശരീരത്തിന്റെ പ്രാഥമിക അവയവമായി നമുക്ക് എങ്ങനെ സംസാരിക്കാനാകും? പ്രധാനമന്ത്രി ചോദിച്ചു.

പാശ്ചാത്യ മൂല്യങ്ങൾക്ക്“ സാർവത്രിക ആകർഷണം ഉണ്ടെന്ന നിർദ്ദേശത്തെക്കുറിച്ച് പുനർ ചിന്തനം ആവശ്യമാണ്‌.ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള തത്ത്വചിന്തകൾ പരിഗണിക്കേണ്ടതുണ്ട്… കാലഹരണപ്പെട്ടആശയങ്ങൾ ഉപേക്ഷിക്കാൻ പഠിക്കുമ്പോൾ മാത്രമേ ലോകം വേഗത്തിൽ പുരോഗമിക്കുകയുള്ളൂ. ഒരു ഭൂമിയുണ്ട്, എന്നാൽ ഒരു കാലാനുസൃതമായ തത്വശാസ്ത്രമില്ല എങ്കിൽ നമുക്ക് ഭൂമിയിൽ നേർ വഴികളിലൂടെ പോകാൻ ആകില്ല. അപകടങ്ങൾ ഒഴിവാക്കാൻ ആകില്ല എന്നും മോദി പറഞ്ഞു

ചൈനയുടെ അതിർത്തിയിലെ അക്രമനത്തേ കുറിച്ച് ചോദിച്ചപ്പോൾ ചൈനയിൽ നിന്നുള്ള ഭീഷണിയെക്കുറിച്ച് ചോദിച്ചപ്പോൾ, തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിനും രാഷ്ട്രങ്ങളുടെ പരമാധികാരത്തെ മാനിക്കേണ്ടതിന്റെ ആവശ്യകതയ്ക്കും വേണ്ടിയുള്ള ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി ആവർത്തിച്ചു.ബീജിംഗുമായുള്ള തർക്കത്തിൽ ഫ്രാൻസിൽ നിന്ന് ഇന്ത്യ തന്ത്രപരമായ പിന്തുണ പ്രതീക്ഷിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, ന്യൂഡൽഹിയും പാരീസും ഒരു രാജ്യത്തേയും ലക്ഷ്യം വയ്ക്കാത്ത വിശാലാധിഷ്ഠിതവും സമഗ്രവുമായ തന്ത്രപരമായ പങ്കാളിത്തമാണ് പങ്കിടുന്നതെന്ന് മോദി ഊന്നിപ്പറഞ്ഞു. സമാന കാഴ്ചപ്പാടുകളും മൂല്യങ്ങളുമുള്ള രാജ്യങ്ങൾ ഒന്നിച്ച്പ്രവർത്തിക്കുമ്പോൾ, അവർക്ക് ഏത് വെല്ലുവിളിയെയും നേരിടാൻ കഴിയും.ഇന്തോ-പസഫിക് മേഖലയിലുൾപ്പെടെയുള്ള ഞങ്ങളുടെ പങ്കാളിത്തം ഏതെങ്കിലും രാജ്യത്തിന് എതിരെയോ ചെലവിൽ നിന്നോ അല്ല,” മോദി പറഞ്ഞുസ്വാതന്ത്ര്യവും വാണിജ്യവും ഉറപ്പാക്കാനും മുന്നോട്ട് കൊണ്ടുപോകാനും സാമ്പത്തിക, സുരക്ഷാ താൽപ്പര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നും മോദി വ്യക്തമാക്കി