സ്വകാര്യ ബസുകള്‍ക്ക് ദീര്‍ഘദൂര റൂട്ടുകളില്‍ സര്‍വീസ് നടത്താം, കെഎസ്ആര്‍ടിസിക്ക് ഹൈക്കോടതിയിൽ തിരിച്ചടി

കൊച്ചി . കേരളത്തിൽ സ്വകാര്യ ബസുകള്‍ക്ക് ദീര്‍ഘദൂര റൂട്ടുകളില്‍ സര്‍വീസ് നടത്താമെന്ന് ഹൈക്കോടയുടെ ഉത്തരവ്. 140 കിലോമീറ്ററിനു മുകളില്‍ സ്വകാര്യബസുകള്‍ക്ക് സര്‍വീസ് നടത്താനാകില്ലെന്ന ഗതാഗത വകുപ്പിന്റെ തീരുമാനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ഉണ്ടായിരിക്കുന്നത്.

ദീര്‍ഘദൂര റൂട്ടുകളില്‍ സര്‍വീസ് നടത്തി വരുന്ന കെഎസ്ആര്‍ടിസിക്ക് തിരിച്ചടിയാണ് കോടതി വിധി. കോടതി ഉത്തരവ് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകളെയാണ് കൂടുതലും പ്രതികൂലമായി ബാധിക്കുക. നിലവില്‍ ദീര്‍ഘദൂര റൂട്ടുകളില്‍ പെര്‍മിറ്റുകള്‍ ഉള്ള സ്വകാര്യ ബസുകള്‍ക്ക് തല്‍ക്കാലം തുടരാമെന്നും കോടതി ഇത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.