മുംബൈയില്‍ സ്വകാര്യ വിമാനം ലാന്‍ഡിങ്ങിനിടെ തെന്നിമാറി തകര്‍ന്നു

മുംബൈ. ലാന്‍ഡിങ്ങിനിടെ മുംബൈ വിമാനത്താവളത്തില്‍ ചെറുവിമാനം തെന്നിമാറി തകര്‍ന്നു. വ്യാഴാഴ്ച വൈകിട്ടാണ് വിമാനം അപകടത്തില്‍ പെട്ടത്. വിശാഖപട്ടണത്തില്‍ നിന്നും മുബൈയിലേക്ക് എത്തിയ വിമാനമാണ് തെന്നിമാറി അപകടത്തില്‍ പെട്ടത്. അതേസമയം അപകടത്തില്‍ ആളപായമില്ല. രണ്ട് ജീവനക്കാരും ആറ് യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

കനത്ത മഴയ്ക്കിടയില്‍ വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ കാഴ്ച മറഞ്ഞതാണ് അപകടത്തിന് കാരണം. അഗ്നിരക്ഷാ സേന സമയോചിതമായി ഇടപെടല്‍ നടത്തി. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണനിലയിലായി. അതേസമയം അപകടത്തെ തുടര്‍ന്ന് റണ്‍വേ അടച്ചതിനാല്‍ അഞ്ച് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.