എന്റെ പ്രണയം തകർന്നപ്പോൾ കൂടുതൽ വിഷമിച്ചത് മാതാപിതാക്കൾ- പ്രിയ വാര്യർ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പ്രിയ പ്രകാശ് വാര്യർ. അഡാർ ലൗ എന്ന ഒറ്റ ചിത്രത്തിലൂടെ ലോകം മുഴുവൻ പ്രശസ്തയായ നടി കൂടിയാണ് പ്രിയ വാര്യർ. ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പ് റിലീസ് ചെയ്ത ഗാനമായിരുന്നു നടിയെ പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിച്ചത്. അഭിനേതാവ് മാത്രമല്ല താൻ മികച്ച ഒരു ഗായിക കൂടിയെന്ന് തെളിയിച്ചിരിക്കുകയാണ് പ്രിയ. സിനിമയിൽ പാടിയത് ഉൾപ്പെടെ താരത്തിന്റെ നിരവധി ഗാനങ്ങളാണ് പുറത്ത് എത്തിയത്.

സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് നടി. ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് നടി രംഗത്ത് എത്താറുണ്ട്. ഗാനം ആലപിക്കുന്ന പല വീഡിയോകൾ താരം പങ്കുവെച്ചത് വൈറലായി മാറിയിട്ടുണ്ട്.

ഇപ്പോളിതാ നടിയുടെ ഒരു അഭിമുഖമാണ് വൈറലാവുന്നത്, എന്റെ ഇമോഷൻസ് ഞാൻ മറ്റുള്ളവരുടെ മുന്നിൽ പ്രകടിപ്പിക്കാറില്ല. പ്രിയയുമായി കൂട്ടുകൂടണ്ടെന്ന് ടീച്ചേഴ്‌സൊക്കെ പറയുമായിരുന്നു. ഞാനൊരു വികൃതിക്കാരിയാണെന്നാണ് അവരുടെയൊക്കെ കണ്ടെത്തൽ. നമ്മുടെ വ്യക്തിത്വത്തെ അംഗീകരിക്കുന്നൊരാളാണെങ്കിൽ മാത്രം പാർട്‌നർ മതിയെന്ന നിലപാടിലാണ് ഞാൻ. ബ്രേക്കപ്പിന് ശേഷവും സൗഹൃദം നിലനിർത്തുന്നവരാണ് ഞങ്ങൾ. വീട്ടുകാർക്കും അവനെ അറിയുമായിരുന്നു. എന്റെ അമ്മ എന്നെ വിളിക്കുന്നതിനേക്കാളും കൂടുതൽ അവനെ വിളിക്കാറുണ്ടായിരുന്നു. ഞാൻ കരയുമ്പോൾ അമ്മയും കൂടെ കരയുമായിരുന്നു. അച്ഛനും അമ്മയും സങ്കടപ്പെടുന്നത് കാണുമ്പോഴായിരുന്നു ഞാൻ തകർന്ന് പോയതെന്നുമായിരുന്നു പ്രിയ പ്രകാശ് വാര്യർ പറഞ്ഞത്.