ഡയറിയെഴുതുന്ന ശീലം കുട്ടിക്കാലം തൊട്ടേയുണ്ട്, ഇപ്പോഴും അത് തുടരുന്നു- പ്രിയ വാര്യർ

ഒരു കണ്ണിറുക്കൽ കൊണ്ട് ജീവിതം മാറി മറിഞ്ഞ നടിയാണ് പ്രിയ പ്രകാശ് വാര്യർ. ഒരു അഡാറ് ലവിലൂടെ വെള്ളിത്തിരയിലെത്തിയ പ്രിയ ഇപ്പോൾ ബോളിവുഡിലടക്കം അഭിനയിച്ച് തിളങ്ങി നിൽക്കുകയായിരുന്നു. ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പ് റിലീസ് ചെയ്ത ഗാനമായിരുന്നു നടിയെ പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിച്ചത്. അഭിനേതാവ് മാത്രമല്ല താൻ മികച്ച ഒരു ഗായിക കൂടിയെന്ന് തെളിയിച്ചിരിക്കുകയാണ് പ്രിയ. സിനിമയിൽ പാടിയത് ഉൾപ്പെടെ താരത്തിന്റെ നിരവധി ഗാനങ്ങളാണ് പുറത്ത് എത്തിയത്.

സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് നടി. ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് നടി രംഗത്ത് എത്താറുണ്ട്. ഇപ്പോഴിതാ തന്റെ എഴുതുന്ന ശീലത്തെ കുറിച്ചാണ് പ്രിയ വാര്യർ തുറന്നു പറഞ്ഞിരിക്കുകയാണ്

മനസിൽ തോന്നുന്നതെല്ലാം കുറിച്ചിടുന്ന ശീലം കുട്ടിക്കാലം തൊട്ടേയുണ്ട്. വ്യക്തിപരമായ ചിന്തകളും തോന്നലുകളും, അങ്ങനെ എന്തും. അതൊരിക്കലും പുറത്തുള്ളവരെ കാണിക്കാൻ തോന്നിയിട്ടില്ല. ഭാഷാ സൗന്ദര്യം എത്രത്തോളമുണ്ടെന്ന് അറിയില്ല. എങ്കിലും പഠിക്കുന്ന കാലത്ത് അദ്ധ്യാപകരിൽ നിന്നെല്ലാം നല്ല പ്രോത്സാഹനമായിരുന്നു.

ഡയറിയെഴുത്ത് ഇന്നും തുടരുന്നു. എഴുതിവച്ച കുറിപ്പുകൾക്കെല്ലാം എന്നെങ്കിലുമൊരു പുസ്തകരൂപം നൽകണമെന്ന് ആഗ്രഹമുണ്ട് എന്നാണ് പ്രിയ വാര്യർ അഭിമുഖത്തിൽ പറയുന്നത്. തനിക്ക് പ്രിയപ്പെട്ട പത്തു കാര്യങ്ങളിൽ സൗഹൃദത്തിന് വലിയ സ്ഥാനമുണ്ടെന്നും എന്നാൽ തനിക്ക് വലിയ സുഹൃദ് സംഘമൊന്നുമില്ലെന്നും പ്രിയ വാര്യർ പറയുന്നു.