നടന്മാരോട് യാചിക്കേണ്ട അവസ്ഥ എനിക്കില്ല- പ്രിയദർശൻ

മലയാള സിനിമയിൽ ഒട്ടേറെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് പ്രിയദർശൻ. മോഹൻലാൽ പ്രിയദർശൻ കോമ്പോ എന്നും പ്രേക്ഷകർക്ക് പ്രീയപ്പെട്ടതാണ്. മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും ബോളിവുഡിലും തിളങ്ങിയിരുന്നു പ്രിയദര്‍ശന്‍. എന്നാൽ തന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ ബോളിവുഡിലെ യുവ സൂപ്പര്‍ താരങ്ങള്‍ തയ്യാറായില്ലെന്നു വെളിപ്പെടുത്തി രം​ഗത്തെത്തിയിരിക്കുകയാണ് പ്രിയദർശൻ.

ഹംഗാമ 2 എന്ന ചിത്രത്തിലേക്കുള്ള ക്ഷണം അയുഷ്മാന്‍ ഖുറാന, കാര്‍ത്തിക് ആര്യന്‍, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര തുടങ്ങി താരങ്ങള്‍ തള്ളിക്കളഞ്ഞുവെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. താനൊരു പഴഞ്ചന്‍ സംവിധായയകനാണെന്നു ആ താരങ്ങള്‍ക്ക് തോന്നിക്കാണുമെന്നാണ് തനിക്കുണ്ടായ അനുഭവത്തെ കുറിച്ച് പ്രിയദര്‍ശന്‍ പറയുന്നത്.’ അവരാരുമായി ഞാന്‍ നേരിട്ട് കൂടിക്കാഴ്ച്ച നടത്തിയിരുന്നില്ല. എന്നാല്‍ അയുഷ്മാന്‍ ഖുറാന, കാര്‍ത്തിക്ക് ആര്യന്‍, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര തുടങ്ങി പല ആര്‍ട്ടിസ്റ്റുകളോട് സബ്ജക്ട് പറഞ്ഞിരുന്നു. അവരെല്ലാം ഹംഗാമ 2 തള്ളിക്കളയുകയായിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഞാന്‍ ഹിന്ദി സിനിമ ഇന്‍ഡസ്ട്രിക്ക് പുറത്ത് നില്‍ക്കുകയായിരുന്നു, അതുകൊണ്ട് ഒരുപക്ഷേ അവര്‍ക്ക് തോന്നിക്കാണും ഞാനൊരു പഴഞ്ചന്‍ സംവിധായകനാണെന്ന്; പ്രിയന്‍പറഞ്ഞു. വിരാസത്, ഹേരാ ഫേരി, ഹംഗാമ, ഹല്‍ചല്‍, ചുപ് ചുപ് കെ, ഭൂല്‍ ഭൂലയ്യ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ ഹിന്ദിയില്‍ ഒരുക്കിയിട്ടുള്ള സംവിധായകനാണ് പ്രിയദര്‍ശന്‍.

ചിത്രത്തിൻറെ 80 ശതമാനത്തോളം ഷൂട്ടിങ് പൂർത്തിയായിരുന്നു. ബാക്കിയുള്ള ഭാഗങ്ങൾ കുളു മണാലിയിൽ ഷൂട്ട് ചെയ്യാൻ തയ്യാറെടുക്കമ്പോഴാണ് കൊറോണ വ്യാപനം കാരണം ഷൂട്ടിങ് നിർത്തിവെക്കേണ്ടി വന്നു എന്നും സംവിധായകൻ പ്രിയദർശൻ പിടിഐയോട് പറഞ്ഞു. അതേസമയം മലയാളത്തില്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് പ്രിയദര്‍ശന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. ഒപ്പം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലും പ്രിയദര്‍ശനം വീണ്ടുമൊന്നിച്ച സിനിമ കൂടിയാണ് മരക്കാര്‍.

https://www.youtube.com/watch?v=8ItuJQLdE5w