ജാതിയും മതവും നോക്കാതെ ദൈവം ഞങ്ങളെ ഒന്നായ് ചേർത്തു വച്ചു, വിവാഹ വാർഷികം ആഘോഷിച്ച് പ്രണവും ഷാഹാനയും

പ്രണവിന് എന്നും പിന്തുണയും ധൈര്യവുമായി ഷഹാന കൂടെയുണ്ട്. ഏവർക്കും ഉദാഹരണമാണ് ഇവർ. ബൈക്ക് അപകടത്തിൽ നെഞ്ചിന് താഴേക്ക് തളർന്ന് പോയ പ്രണവിന്റെ ജീവിതത്തിലേക്ക് കടന്നു വരനാനായി ഷഹാനയ്ക്ക് രണ്ടാമത് ഒന്ന് ആലോചിക്കേണ്ടി വന്നില്ല. പ്രണവിന് താങ്ങായും തണലായും ഷഹാന ഇപ്പോഴുണ്ട്. നെഞ്ചിന് താഴെ തളർന്ന് കിടക്കാണ് പ്രണവ്. ജാതിക്കും മതത്തിനും അതീതമായി ഒരുമിച്ച് ജീവിക്കുകയാണ് പലരും. ഇവർ എങ്ങനെ ഒന്നിച്ച് ജീവിക്കുമെന്ന് പറഞ്ഞവർക്കുള്ള ഉത്തരമാണ് ഇവരുടെ ഈ വിവാഹ വാർഷികം

ഒന്നാം വിവാഹവാർഷികദിനത്തിൽ പ്രണവ് പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. ജാതിയും മതവും നോക്കാതെ ദൈവം ഞങ്ങളെ ഒന്നായ് ചേർത്തു വച്ചു. എന്റെ കുറവുകളെ പ്രണയിച്ചവൾ, എന്റെ സന്തോഷവും ദുഃഖവും അവളുടേതാണെന്നുകൂടി പറഞ്ഞു എന്നെ ചേർത്ത് പിടിച്ചവൾ. എന്നെ പൊന്നുപോലെ നോക്കുന്നവൾ. സ്നേഹം എന്തെന്ന് മറ്റുള്ളവരെ മനസിലാക്കി കൊടുത്തവൾ. എന്റെ പ്രിയപ്പെട്ടവൾ , എന്റെ ഷഹാന എന്നൊക്കെയാണ് കുറിപ്പിൽ പറയുന്നത്

കുറിപ്പിന്റെ പൂർണ്ണരൂപം

❤️ പ്രിയപ്പെട്ടവൾ ❤️ഇന്നേക്ക് അവൾ എന്നോടൊപ്പം കൂടിയിട്ട് ഒരു വർഷം. ഒട്ടും പ്രതീക്ഷിക്കാതെ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നവൾ. ഈ ജന്മത്തിൽ എനിക്കൊരു വിവാഹ ജീവിതം എന്നത് വെറും സ്വപ്നം മാത്രമായിരുന്നു. പക്ഷെ ദൈവം തീരുമാനിച്ചത് മറ്റൊന്നായിരുന്നു. ഒരു മാലാഖയെപോലെ ദൈവം അവളെ എന്റെ ജീവിതത്തിലേക്ക് അയച്ചു. ജാതിയും മതവും നോക്കാതെ ദൈവം ഞങ്ങളെ ഒന്നായ് ചേർത്തു വച്ചു. എന്റെ കുറവുകളെ പ്രണയിച്ചവൾ, എന്റെ സന്തോഷവും ദുഃഖവും അവളുടേതാണെന്നുകൂടി പറഞ്ഞു എന്നെ ചേർത്ത് പിടിച്ചവൾ. എന്നെ പൊന്നുപോലെ നോക്കുന്നവൾ. സ്നേഹം എന്തെന്ന് മറ്റുള്ളവരെ മനസിലാക്കി കൊടുത്തവൾ. എന്റെ പ്രിയപ്പെട്ടവൾ , എന്റെ ഷഹാന….