അഞ്ച് ദിവസത്തോളം ആശുപത്രിയിൽ കിടക്കണമെന്നതൊഴിച്ചാൽ മറ്റൊരു ഗുരുതരാവസ്ഥയും ഇല്ല

സിനിമാ ഷൂട്ടിം​ഗിനിടെ നടൻ വിഷ്ണു ഉണ്ണികൃഷ്ണന് പൊള്ളലേറ്റ സംഭവത്തിൽ പുതിയ വിവരങ്ങളുമായി ചിത്രത്തിന്റെ നിർമാതാവ് എൻ.എ ബാദുഷ. സാരമല്ലാത്ത പൊള്ളലായതിനാൽ മുറിവ് ഉണങ്ങുന്നതിന് വേണ്ടി അഞ്ച് ദിവസത്തോളമെങ്കിലും ആശുപത്രിയിൽ കിടക്കണമെന്നത് ഒഴിച്ചാൽ മറ്റൊരു ഗുരുതരാവസ്ഥയും വിഷ്ണു ഉണ്ണികൃഷ്ണന്റെ കാര്യത്തിൽ ഇല്ലെന്നും അഞ്ച് ദിവസത്തിന് ശേഷം വിഷ്ണു എത്തിയാൽ വീണ്ടും പഴയ ഉഷാറോടെ ‘വെടിക്കെട്ട്’ ആരംഭിക്കുമെന്നും ബാദുഷ കുറിച്ചു

കുറിപ്പിങ്ങനെ

ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പറിന്റെയും ബാനറിൽ ഞാനും, സുഹൃത്ത് ഷിനോയ് മാത്യൂവും ചേർന്ന് നിർമ്മിച്ച് ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “വെടിക്കെട്ട്”ൻ്റെ വൈപ്പിനിലെ ലൊക്കേഷനിൽ ചിത്രീകരണത്തിനിടയിൽ കഴിഞ്ഞ ദിവസം വിഷ്ണുവിൻ്റെ കയ്യിലേക്ക് വിളക്കിലെ എണ്ണ വീണ് പൊള്ളൽ ഏറ്റിരുന്നു.

തുടർന്ന് തന്നെ ആശുപത്രിയിൽ കൊണ്ടു പോകുകയും വേണ്ട ശുശ്രൂഷകൾ നടത്തിയിട്ടുണ്ട്. സാരമല്ലാത്ത പൊള്ളലായതിനാൽ മുറിവ് ഉണങ്ങുന്നതിന് വേണ്ടി അഞ്ച് ദിവസത്തോളമെങ്കിലും ആശുപത്രിയിൽ കിടക്കണമെന്നത് ഒഴിച്ചാൽ മറ്റൊരു ഗുരുതരാവസ്ഥയും നിലവിൽ ഇല്ല. അഞ്ച് ദിവസത്തിന് ശേഷം വിഷ്ണു എത്തിയാൽ നമ്മൾ വീണ്ടും പഴയ ഉഷാറോടെ “വെടിക്കെട്ട്” ആരംഭിക്കും. പ്രാർത്ഥനക്കും, സ്നേഹത്തിനും, കരുതലിനും ഏവർക്കും നന്ദി……. സ്വന്തം, ബാദുഷ