സമയം മോശമായിരുന്നു, കഷ്ടപ്പെട്ടു, അത്രയേ ഉളളൂ. പരാതി പറഞ്ഞിട്ട് നമുക്ക് എന്ത് കിട്ടാൻ., കൊച്ചിൻ ഹനീഫ ചിത്രത്തെക്കുറിച്ച് നിർമാതാവ്

വില്ലൻ വേഷങ്ങളിലൂടെ തുടങ്ങിയെങ്കിലും ഹാസ്യതാരമായാണ് കൊച്ചിൻ ഹനീഫ അറിയപ്പെട്ടത്. ഹാസ്യത്തിന്റെ നിഷ്കളങ്കമായ പുതിയ അനുഭവങ്ങൾ നൽകി പ്രേഷകരുടെ മനസ്സിലിടം നേടിയ താരമാണ് കൊച്ചിൻ ഹനീഫ. മലയാളം, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. മലയാളക്കരയെ മുഴുവനും കണ്ണീരിലാഴ്ത്തി 2010 ഫെബ്രുവരി രണ്ടിനായിരുന്നു കൊച്ചിൻ ഹനീഫ അന്തരിച്ചത്.

കൊച്ചിൻ കലാഭവനെന്ന കോമഡി ട്രൂപ്പിലൂടെയായിരുന്നു ഹനീഫ സിനിമയിലേക്കെത്തിയത്. വില്ലനായി വന്ന് സംവിധായകനായും തിരക്കഥാകൃത്തായും കൊമേഡിയനായുമൊക്കെ ഹനീഫ ചലച്ചിത്രമേഖലയിൽ നിറഞ്ഞുനിന്നു. മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ വാത്സല്യം സംവിധാനം ചെയ്തത് അദ്ദേഹമായിരുന്നു.

കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത ഭീഷ്മാചാര്യ എന്ന ചിത്രത്തിന്റെ പരാജയത്തെ കുറിച്ച് തുറന്നു പറയുകയാണ് നിർമ്മാതാവ് ഗോവിന്ദൻ നായർ. വാക്കുകൾ, ഭീഷ്മാചാര്യ ഷൂട്ട് ചെയ്ത സീനുകൾ അധികം കണ്ടില്ല. സെൻസർ ചെയ്തപ്പോഴാണ് സിനിമ മുഴുവനായി കണ്ടത്. വലിയ മെച്ചമായ പടമാണെന്ന് തോന്നിയില്ല. അതിൽ അംഗീകരിക്കാൻ പറ്റിയത് പാട്ടുകൾ മാത്രമാണ്. ചന്ദനക്കാറ്റേ പോലുളള പാട്ടുകൾ ശ്രദ്ധിക്കപ്പെട്ടു. യൂസഫലി കേച്ചേരി നന്നായിട്ട് എഴുതി.

ഭീഷ്മാചാര്യ ചെയ്തപ്പോൾ സമയം മോശമായിരുന്നു, കഷ്ടപ്പെട്ടു. അത്രയേ ഉളളൂ. പരാതി പറഞ്ഞിട്ട് നമുക്ക് എന്ത് കിട്ടാൻ. അപൂർവ്വം കുറച്ച് സമയങ്ങളിൽ മാത്രമേ ഭീഷ്മാചാര്യ സെറ്റിൽ ചിലവഴിച്ചുളളു. എല്ലാവരെയും വിശ്വാസമുളളത് കൊണ്ട് പോയില്ല. പ്രഭു സാറിന് കൂടി ഇൻവെസ്റ്റ്മെന്റുളള പടമാണ്. എന്നാൽ ഹനീഫയുടെ ഒരു അതിസാമർത്ഥ്യം ശരിക്കും പറഞ്ഞാ തൊലച്ചു.

സിനിമ കഴിഞ്ഞ ശേഷം ഹനീഫ കല്യാണം വിളിക്കാൻ വന്നു. തന്റെ ഓഫീസിൽ അന്ന് രവീന്ദ്രൻ നായർ എന്ന ആളുണ്ടായിരുന്നു. അന്ന് രവിയോട് ഹനീഫ പറഞ്ഞു, ‘അങ്ങേരോട് സംസാരിച്ചാൽ ശരിയാവില്ല. ചിലവ് കുറഞ്ഞ ഒരു പടം അടുത്തതായി ചെയ്തുതരാം. നിങ്ങക്ക് ഒരു നഷ്ടവും വരില്ല. നിങ്ങൾ എനിക്ക് ഒന്നും തരണ്ടായെന്ന്