സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിനെതിരെ പ്രതിഷേധം; വിഡി സതീശനും രമേശ് ചെന്നിത്തലയും അറസ്റ്റില്‍

തിരുവനവനന്തപുരം. സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് ഇന്നും കോണ്‍ഗ്രസ് പ്രതിഷേധം. നാഷ്ണല്‍ ഹെറാള്‍ഡ് കേസിലാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നത്. മുമ്പ് രാഹുല്‍ ഗാന്ധിയെയും ഇതെ കേസില്‍ ഇഡി ചോദ്യം ചെയ്തിരുന്നു.

ഡല്‍ഹിയില്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്താന്‍ ശ്രമിച്ച കോണ്‍ഗ്രസ് എംപി മാരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. എഐസിസി ആസ്ഥാനത്തും ശക്തമായ പ്രതിഷേധാമാണ് ഉണ്ടായത്. തുടര്‍ന്ന് പോലീസ് പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് നീക്കി.

സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി. പ്രതിഷേധത്തെ തുടര്‍ന്ന് പ്രതിപക്ഷ നേതാവിനെയും രമേശ് ചെന്നിത്തലയെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. രാജ്ഭവുമുന്നില്‍ വെച്ച് പ്രതിഷേധക്കാരെ പോലീസ് തടയുകയായിരുന്നു.

സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ചയും കോണ്‍ഗ്രസ് രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി ഉള്‍പ്പടെ നിരവധി എംപിമാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.