അനുവിന്റെ ആത്മഹത്യയിൽ ഖേദം പ്രകടനം നടത്തി പിഎസ്‍സി: അനു ഉള്‍പ്പെട്ട പിഎസ്‍സി ലിസ്റ്റ് റദ്ദ് ചെയ്തിട്ടില്ലെന്നും വിശദീകരണം

പി എസ് സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും നിയമനം ലഭിക്കാത്ത ഉദ്യോഗാർത്ഥിയുടെ ആത്മഹത്യ ഖേദകരമെന്ന് പിഎസ്‍സി. ആത്മഹത്യ ചെയ്ത ഉദ്യോഗാർത്ഥി അനു ഉൾപ്പെട്ട പിഎസ്‍സി ലിസ്റ്റ് റദ്ദ് ചെയ്തിട്ടില്ലെന്നും പിഎസ്‍സി വിശദീകരണം നടത്തി. ഈ ലിസ്റ്റിൽ 72 പേർക്കാണ് ഇതുവരെ നിയമന ശുപാർശ നൽകിയത് എന്നാണ് പിഎസ്‍സിയുടെ വിശദീകരണം. വാർത്താ കുറിപ്പിലൂടെയാണ് പിഎസ്‍സിയുടെ വിശദീകരണം.

തിരുവനന്തപുരം ജില്ലയിലെ കാരക്കോണം തട്ടിട്ടമ്പലം സ്വദേശി അനുവാണ് മരിച്ചത്. ജോലിയില്ലാത്തതിൽ ദുഖമുണ്ടെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. സിവിൽ എക്സൈസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ 77ാം റാങ്കുകാരനായിരുന്നു ഇദ്ദേഹം. എന്ത് ചെയ്യണമെന്നറിയില്ല, കുറച്ച് ദിവസമായി ആലോചിക്കുന്നു, ആരുടെ മുന്നിലും ചിരിച്ച് അഭിനയിക്കാൻ വയ്യെന്ന കുറിപ്പ് എഴുതി വച്ച ശേഷമാണ് ആത്മഹത്യ. മാധ്യമങ്ങൾക്കെതിരെ സംസാരിച്ച ഉദ്യോഗാർത്ഥികൾക്കെതിരെയുള്ള ശിക്ഷാ നടപടിയിൽ നിന്നും പിഎസ്‍സി പിന്നോട്ട് പോയിരിക്കുകയാണ്. വിദ്യാർത്ഥികളുടെ വാദം കേട്ട ശേഷം മാത്രം നടപടി എന്നാണ് പിഎസ്‍സിയുടെ നിലപാട്. രണ്ട് വിദ്യാർത്ഥികളെ വിലക്കിയ സംഭവത്തെ കുറിച്ച് പിഎസ്‍സി വിശദീകരിച്ചില്ല.

ഇന്ന് രാവിലെയാണ് സംഭവം.ജോലി ലഭിക്കാത്തതിൽ മാനസിക സംഘർഷത്തിലായിരുന്നുവെന്ന് ആത്മഹത്യാ കുറിപ്പ് വ്യക്തമാക്കുന്നു. എക്‌സൈസ് റാങ്ക് ലിസ്റ്റിൽ അനുവിന്റെ പേര് ഉണ്ടായിരുന്നു.അടുത്തിടെ പിഎസ്‌സി റദ്ദാക്കിയ എക്‌സൈസ് റാങ്ക് ലിസ്റ്റിൽ അനുവിന് 76ാം റാങ്കായിരുന്നു.

അനുവിന്റെ ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്.കുറച്ചു ദിവമായി ആഹാരം വേണ്ട. ശരീരമൊക്കെ വേദന പോലെ.എന്തു ചെയ്യണമെന്നറിയില്ല. കുറച്ചു ദിവസമായി ആലോചിക്കുന്നു.ആരുടെ മുന്നിലും ചിരിച്ച് അഭിനയിക്കാൻ വയ്യ.എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ സോറി.അനു ആത്മഹത്യാ കുറിപ്പിൽ എഴുതി.നിയമനം ലഭിക്കാത്തതിനെ തുടർന്ന് അനു മാനസിക സമ്മർദ്ദത്തിലായിരുന്നു.ആരുമായും അധികം സംസാരിക്കാതെ ആയെന്നും ഒറ്റക്ക് ഇരിക്കുക പതിവാക്കിയിരുന്നെന്നും ബന്ധു പറഞ്ഞു.