അ​ന്‍​വ​റി​ന്‍റെ ഭാ​ര്യ​പി​താ​വി​ന്‍റെ റോ​പ്‌​വേ പൊ​ളി​ക്കാ​ന്‍ നോ​ട്ടീ​സ്

കോ​ഴി​ക്കോ​ട്: നി​ല​ന്പൂ​ര്‍ എം​എ​ല്‍​എ പി.​വി.​അ​ന്‍​വ​റി​ന്‍റെ വി​വാ​ദ​മാ​യ വാ​ട്ട​ര്‍ തീം ​പാ​ര്‍​ക്കി​ന്‍റെ ഭാ​ഗ​മാ​യി ചീ​ങ്ക​ണ്ണി​പ്പാ​ലി​യി​ല്‍ അ​നു​മ​തി​യി​ല്ലാ​തെ നി​ര്‍​മി​ച്ച റോ​പ്‌​വേ പൊ​ളി​ച്ചു​മാ​റ്റാ​ന്‍ നോ​ട്ടീ​സ്. 5 ദിവസത്തിനകം റോപ്‍വെ പൊളിച്ചു നീക്കണമെന്നാവശ്യപെട്ട് മലപ്പുറം ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിയാണ് പി വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവ് അബ്ദുള്‍ ലത്തീഫിന് നോട്ടീസ് നല്‍കിയത്.

റോപ്‍വെ പൊളിച്ചു നീക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപെട്ട് നിലമ്ബൂര്‍ സ്വദേശി എം പി വിനോദ് നേരത്തെ നിരവധി പരാതികള്‍ നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല. തുടര്‍ന്നാണ് വിനോദ് പഞ്ചായത്ത് ഓംബുഡ്സ്മാനെ സമീപിച്ചത്. സമയ പരിധിക്കുള്ളില്‍ പൊലിച്ചു നീക്കിയില്ലെങ്കില്‍ പഞ്ചായത്ത് ചിലവില്‍ പൊളിച്ചു നീക്കുമെന്നും ഈ തുക ഉടമയില്‍ നിന്ന് ഈടാക്കുമെന്നും ഉത്തരവിലുണ്ട്. നിയമവിരുദ്ധമായി കെട്ടിയ തടയണ സമീപത്തെ ആദിവാസി കുടുംബങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നാണ് പരാതിയില്‍ പറയുന്നത്.

കരാര്‍ പ്രകാരം സ്വന്തമാക്കിയ സ്ഥലത്ത് മലയിടിച്ച്‌ ആദിവാസികള്‍ക്ക് കുടിവെള്ളമാകേണ്ട കാട്ടരുവിയില്‍ തടയണകെട്ടിയത് പി വി അന്‍വറാണെന്നും പിന്നീട് തടയണ നില്‍ക്കുന്ന സ്ഥലം ഭാര്യാപിതാവിന്‍റെ പേരിലേക്ക് മാറ്റിയെന്നുമാണ് വിനോദിന്‍റെ പരാതി. അ​ബ്ദു​ല്‍ ല​ത്തീ​ഫി​ന്‍റെ പേ​രി​ല്‍ വെ​റ്റി​ല​പ്പാ​റ വി​ല്ലേ​ജി​ലെ ചീ​ങ്ക​ണ്ണി​പ്പാ​ലി​യി​ലു​ള്ള ഭൂ​മി​യി​ലാ​ണ് റോ​പ്‌​വേ. എം​എ​ല്‍​എ​യു​ടെ പേ​രി​ല്‍ വി​ല്‍​പ​ന ക​രാ​ര്‍ എ​ഴു​തി​യ​ശേ​ഷം നീ​ര്‍​ചോ​ല ത​ട​ഞ്ഞ് ഭൂ​മി​യി​ല്‍ ത​ട​യ​ണ നി​ര്‍​മി​ച്ച​താ​യി വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ ക​ള​ക്ട​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. നി​ര്‍​മാ​ണം നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി അ​ന്ന​ത്തെ ഡി​എ​ഫ്‌ഒ, ക​ള​ക്ട​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി. തു​ട​ര്‍​ന്ന് ക​ള​ക്ട​ര്‍ ത​ട​യ​ണ നി​ര്‍​മാ​ണം ത​ട​ഞ്ഞു.