ബ്രെസ്റ്റ് കാൻസർ പടർന്ന് അണ്ഡാശയെത്തെയും ശ്വാസകോശത്തെയും എല്ലുകളെയും ബാധിച്ചു

ബ്രസ്റ്റ് കാൻസർ പിടിക്കപ്പെട്ട അനുഭവം സോഷ്യൽ മീഡിയയിലൂടെ വിവരിക്കുകയാണ് രാ​ഗിത ബിജു എന്ന യുവതി. ചെറിയ മോനു 2വയസ്സു പൂർത്തിയാകുന്ന തലേദിവസം ആണ് അസുഖമാണ് എന്നറിയുന്നത്. പാലു കുടിക്കാൻ വേണ്ടി അടുത്തു വരു० പക്ഷെ ഒന്നു എടുക്കാനെ ഒരുമ്മ കൊടുക്കാനെ കഴിയാത്ത അവസ്ഥ. അടുത്തു വന്നു കിടക്കയിൽ തലകുത്തിയുളള കരച്ചിൽ കാണുബം ആണ് ഞാൻ കൂടുതൽ സങ്കടപ്പെട്ടതെന്ന് കുറിപ്പിൽ പറയുന്നു. കേരള കാൻസർ സപ്പോർട്ടേഴ്സ് ആൻഡ് ഫൈറ്റേഴ്സ് എന്ന ​ഗ്രൂപ്പിലാണ് രോ​ഗാവസ്ഥയെക്കുറിച്ച് തുറന്നെഴുതിയത്.

കുറിപ്പിന്റെ പൂർണ്ണരൂപം

ഞാൻ രാഗിത എനിക്കു 31വയസ്സിലാണ് അർബുദ० വന്നത് .രണ്ടര വർഷമായി . ഞാൻ ഈ രോഗാവസ്ഥയെ ധൈരൃത്തോടെ നേരിടുന്നു. അതിന് കാരണ० എന്നെ ചേർത്തു പിടിക്കാൻ എന്റ് ജീവവായു പോലെ എന്നും എന്റ് കൂടെ എന്റ് ബിജു (ഭർത്താവ്)ഏട്ടൻ ഉണ്ട് കൂടെ എന്റ് കുടു०ബവു० കൂട്ടുകാരു० എന്നെ അറിയാവുന്ന എല്ലാരു० . 14/10/ 2019 എന്റ് MRA കഴിഞ്ഞ ദിവസ० നടന്നുവന്ന ഞാൻ തിരിച്ചുപോയത് വീൽ ചെയറിൽ. ഞങ്ങൾ റിസൾട്ടു കാണിക്കാൻ Dr.ജയേഷ് സാറി നടുത്തു എത്തിയപ്പോൾ ബിജു ഏട്ടനു०,മാമനു०,അമ്മയു० സാറിനെറിസൽട്ടു കാണിക്കാൻ കയറി ഞാൻ വണ്ടിയിൽ ഇരുന്നു എനിക്കു വേദന സഹിക്കാൻ വയ്യാത്ത അവസ്ഥയിലായിരുന്നു. ജയേഷ് സാറ് വണ്ടിയുടെ അടുത്തു വന്നപ്പോൾ ഞാൻ പറഞ്ഞു വേദന സഹിക്കാൻ കഴിയുന്നില്ല.

എനിക്കു വേദന മാറാൻ ഗുളിക തരുമേ സാർ എവിടെയാണ് തടിപ്പ് ഉള്ളത് .സാർ Brest ആണ് എന്നു പറഞ്ഞു. കുറച്ചു സമയ० കഴിഞ്ഞപ്പോൾ ഏട്ടൻ അടുത്തു വന്നു എന്നോട് പറഞ്ഞു അസുഖ० മാറിപ്പോയി എന്നു . ഞാൻ പറഞ്ഞു എന്താണെഗിലു० പറയൂ. കൃാൻസർ ആണ് അതെയോ ഞാൻ പതറിയില്ല ഞാൻ പറഞ്ഞു മൂന്നു മാസ० കൊണ്ടു വന്നതായിരിക്കു० കാരണ० അതുവരെ നമ്മൾ എല്ലാ ടെസ്ററു० ചെയ്തിട്ടു ഒരു കുഴപ്പവു० ഇല്ല അത് കൊണ്ട് ചികിൽസിച്ചാൽ മാറു० എന്നു ഉറപ്പാണ് . പേടിക്കണ്ട എന്നു പറഞ്ഞു. എനിക്കു ഒരുപേടിയു० തോന്നില്ല. അങ്ങനെ ബയോപ്സിക്കു Dr.അജയ് സാർ എഴുതി തന്നു . റിസൽട്ടിനു വേണ്ടി കാത്തിരുന്നത് 8 ദിവസ० റിസൽട്ട് വന്നപ്പോൾ എന്റ് എല്ലുകളെയു० ,നട്ടെല്ലുകളെയു० .കഴുത്തുകളെയു० , അണ്ഡാശയ०,ശൃസകോശത്തിനടുത്തു എന്നിവിടങ്ങളിൽ .ഞാൻ അവശനിലയിലായപ്പോഴു० എന്റ് സ്യന്ത० കാരൃങ്ങൾ ചെയ്യാൻ പറ്റാത്ത അവസ്ഥയിലു० അമ്മയാണ് എല്ലാ० ചെയ്തുതരുന്നത്. എന്റ്അമ്മ അമ്മ കോഴി കുഞ്ഞിനെ കൊണ്ടു നടക്കുന്നതു പോലെ ഇന്നു० എന്റ് കൂടെ ഉണ്ട്.അതുപേലെ തളർന്ന സമയത്തു എടുത്തു കൊണ്ടു പോകാൻ ആപ്പൻമാരു०, എല്ലാത്തിനു० കൂടെ ഗണേശ മാമനു० എല്ലാമാമൻമാരു० ,സുബിയു० അനിയത്തിയു०,മക്കൾ അവരുടെ കളിയിലു० ചിരിയിലു० എല്ലാ० അസുഖത്തിനെ കുറിച്ചു ചിന്തിക്കാൻ സമയമില്ല.

എല്ലാ വേദനകളിലു० താങ്ങായി എന്റ് ബിജു ഏട്ടൻ കൂടെ ഉണ്ട് പിന്നെ എന്റ് രണ്ടു മക്കൾ അവരു० എന്റ് ധൈരൃ० ചെറിയ മോനു 2വയസ്സു പൂർത്തിയാകുന്ന തലേദിവസ० ആണ് അസുഖമാണ് എന്നറിയുന്നത്. പാലു കുടിക്കാൻ വേണ്ടി അടുത്തു വരു० പക്ഷെ ഒന്നു എടുക്കാനെ ഒരുമ്മ കൊടുക്കാനെ കഴിയാത്ത അവസ്ഥ.അടുത്തു വന്നു കിടക്കയിൽ തലകുത്തിയുളള കരച്ചിൽ കാണുബ० ആണ് ഞാൻ കൂടുതൽ സഗ്കടപ്പെട്ടത് പക്ഷെ എനിക്കു ഒരു വിശൃസ० ഉണ്ടായിരുന്നു ഞാൻ തളരരുകയില്ല വിജയിച്ചു മുന്നേറു० ഇപ്പഴു० പേടിയാണ് ബിജു ഏട്ടന് എനിക്ക് ഒരു ചെറിയ മാറ്റ० വന്നാൽ അദ്ദേഹത്തിന് അറിയാ० . കീമോ ചെയ്യുന്ന സമയത്തു മരുന്ന് കയറ്റാൻ വേണ്ടി സിറിജ്ജു കാണുന്ന സമയ० അവിടെ നിൽകില്ല പിന്നെ അതു കഴിഞ്ഞു വന്നാൽ തീരു० വരെ അടുത്തുണ്ടാകു० . ഇപ്പോൾ 12 കീമോ ,ഒരു സർജറി ഏല്ലാ० കഴിഞ്ഞു.

Brest nuവന്നിട്ടു Spred ആയതാണുഎനിക്കു എന്തിനാണ് നമ്മൾ പേടിക്കുന്നത് നമ്മളെ സ്നേഹിക്കാൻ ഈ ഗ്രൂപ്പിലെ ഒരുപാട് പേർ ഉണ്ട് നമ്മുടെ നന്ദൂട്ടനെ പേലെ നമുക്കു० കത്തിജൃലിച്ചു നിൽക്കണ०.വീൽചെയറിൽ നിന്നു० പിന്നെ ഞാൻ നടക്കാൻ പഠിച്ചു. പാതിവഴിയിൽ നിൽക്കുന്നു .എല്ലാവരുടെയു० സപ്പോർട്ടു० സ്നേഹവു० ഉണ്ട് എന്നാൽ ഇനിയു० മുന്നോട്ടു പോകു० ഉറപ്പാണ്. നമ്മൾ എന്തിന് ഭയപ്പെടണ० ഇപ്പോൾ ചികിൽസിച്ചാൽ കുറയാത്ത അസുഖമുണ്ടോ നല്ലനല്ല ഡോക്ടർമാരുണ്ട്.പിന്നെ എന്തിനു പേടിക്കണ०.