രാഹുല്‍ ഗാന്ധി കേരളത്തിലെത്തി; കനത്ത സുരക്ഷയൊരുക്കി പോലീസ്

rahul gandhi

കണ്ണൂര്‍/ രാഹുല്‍ ഗാന്ധി എം പി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തി. കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു. എ കെ ജി സെന്ററില്‍ ആക്രമണം നടന്ന പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കേരള പോലീസ് ഒരുക്കിയിരിക്കുന്നത്. ഡി ഐ ജി രാഹുല്‍ ആര്‍ നായരുടെ നേതൃത്വത്തില്‍ 1500 പോലീസുകാരെയാണ് സുരക്ഷയ്ക്കായി വയനാട് ജില്ലയില്‍ വിന്യസിച്ചിരിക്കുന്നത്.

രാഹുല്‍ ഗാന്ധി എം പി കേരളത്തില്‍ എത്തുന്ന ദിവസം തന്നെ എ കെ ജി സെന്ററില്‍ ബോംബെറിഞ്ഞത് അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിന്റെ പ്രധാനം കുറയ്ക്കുവാനുള്ള ശ്രമത്തിന്റെ ഭാഗാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ബിദ്ധി ഇ പി ജയരാജന്റേത് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധി എം പിയുടെ ഓഫീസ് ആക്രമിച്ചപ്പോള്‍ പോലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമം നടത്തുവാന്‍ തയ്യാറായിട്ടില്ല. എ കെ ജി സെന്ററിന് നേരെ നടന്ന ബോംബെറിലെ അക്രമിയെ സി സി ടി വി ക്യാമറകള്‍ പരിശോധിച്ച് കണ്ടെത്തണം. മാത്യു കുഴല്‍ നാടന്റെ ആരോപണങ്ങള്‍ക്ക് മറുപടിയില്ലാത്ത മുഖ്യമന്ത്രിയുടെ നാണക്കേട് ഒഴിവാക്കാനും ശ്രദ്ധ തിരിക്കുവാനുമാണ് ഇ പി ജയരാജന്‍ ശ്രമിക്കുന്നതെന്നും കെ സുധാകരന്‍ ആരോപിച്ചു.