നീ എന്റെ ജീവൻ തന്നെയാണ്. ലവ് യൂ, നമ്മളുടെ ഏറ്റവും മികച്ച ദിവസത്തിനായി ഞാൻ കാത്തിരിക്കുന്നു- രാഹുൽ രവി

മലയാള ടെലിവിഷൻ രംഗത്ത് ഏറെ ആരാധകരുള്ള താരമാണ് രാഹുൽ രവി. അഭിനയം മാത്രമല്ല അവതരണവും തനിക്ക് വഴങ്ങുമെന്ന് രാഹുൽ തെളിയിച്ചിട്ടുണ്ട്. മോഡലിംഗിൽ നിന്നമാണ് അഭിനയത്തിലേക്കെത്തിയത്. പൊന്നമ്പിളിയിലെ ഹരിപത്മനാഭനെ അവതരിപ്പിച്ചായിരുന്നു രാഹുൽ സീരിയൽ രംഗത്ത് തുടക്കം കുറിച്ചത്.

അ‌ുത്തിടെയാണ് താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞത്. എന്നാൽ വധുവിന്റെ വിവരങ്ങളൊന്നും വെളിപ്പെ‌ുത്തിയിരുന്നില്ല. ഇപ്പോളിതാ വധുവിനെക്കുറിച്ച് വാചാലയായെത്തിയിരിക്കുകയാണ് താരം. തന്റെ ഭാവി വധുവിനെ കുറിച്ച്‌ പ്രണയാർദ്രമായ ഒരു പോസ്റ്റ് പങ്കിട്ടാണ് താരം വിവാഹ വിശേഷം പങ്കുവെച്ചിരിക്കുന്നത്.

‘ഞാൻ അവളെ ആദ്യമായി കണ്ടുമുട്ടിയപ്പോൾ വരെ അത് വെറും ഒരു സാധാരണ ദിവസം മാത്രം ആയിരുന്നു. എന്നാൽ പിന്നീട് അത് വളരെ വിലപ്പെട്ട ഒരു ദിവസമായി എനിക്ക് മനസിലായി. അവിടെ നിന്നങ്ങോട്ടുള്ള ഓരോ ദിവസവും അവളുടെ മനോഹരമായ ചിരിയും സംസാരവും കാരണം പിന്നീട് ദിവസങ്ങൾ ഒക്കെയും കൂടുതൽ മികച്ചതായി തോന്നി. ഞാൻ അങ്ങോട്ട് തിരിച്ചറിഞ്ഞു, എന്റെ ജീവിതത്തിലുള്ള പെൺകുട്ടി എന്റെ ജീവിതം തന്നെയാണ് എന്ന്. നീ എന്റെ ജീവൻ തന്നെയാണ്. ലവ് യൂ, താങ്ക് യൂ ലക്ഷ്മി, നമ്മളുടെ ഏറ്റവും മികച്ച ദിവസത്തിനായി ഞാൻ കാത്തിരിക്കുന്നു’ എന്നാണ് ചിത്രം പങ്കുവെച്ച്‌ കൊണ്ട് രാഹുൽ രവി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

 

View this post on Instagram

 

A post shared by Rahul Ravi (@rahul.ravi_)