ചൈനയിൽ നിന്നും പണം വാങ്ങി വാർത്ത,ജേണലിസ്റ്റുകളുടെ വീടുകളിൽ റെയ്ഡ്

ചൈനയിൽ നിന്നും വൻ തോതിൽ പണം വാങ്ങി വാർത്ത ചെയ്യുന്ന കേസിൽ ദില്ലിയിൽ നിരവധി മാധ്യമ പ്രവർത്തകരുടെ വീടുകളിൽ പ്രത്യേക ഏജൻസി റെയ്ഡ് നടത്തി. ചൈന ഫണ്ട് ഉപയോഗിച്ച് ഇന്ത്യക്കെതിരായ വാർത്തകൾ ഇന്ത്യയിൽ ഇരുന്ന് ചെയ്യുകയും രാജ്യത്തേ അപമാനിക്കുകയും ചെയ്യുന്ന ആളുകൾക്കെതിരെയാണ്‌ നടപടി.

ന്യൂസ്‌ക്ലിക് എന്ന മാധ്യമത്തിനെതിരേ മുമ്പ് ശക്തമായ നടപടിയും അടച്ച് പൂട്ടലും നടത്തിയിരുന്നു. ഈ സ്ഥാപനവുമായി ബന്ധപ്പെട്ടാണ്‌ ഇപ്പോൾ മാധ്യമ പ്രവർത്തകരുടെ വീടുകളിൽ റെയ്ഡുകൾ.ന്യൂസ് പോർട്ടലിന് ചൈനയിൽ നിന്ന് ധനസഹായം ലഭിച്ചെന്നാണ്‌ ഏജൻസിയുടെ കണ്ടെത്തൽ.ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെല്ലിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല, എന്നാൽ ചില മാധ്യമപ്രവർത്തകരെ ചോദ്യം ചെയ്യുന്നതിനായി പോലീസ് സ്റ്റേഷനുകളിലേക്ക് കൊണ്ടുപോയതായി വൃത്തങ്ങൾ അറിയിച്ചു. നേരത്തെ വാർത്താ പോർട്ടലിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റർ ചെയ്യുകയും ഫണ്ട് ലഭിച്ചതിനെ കുറിച്ച് അന്വേഷിക്കുകയും ചെയ്തിരുന്നു. ന്യൂസ് പോർട്ടലുമായി ബന്ധപ്പെട്ട ചില ആസ്തികളും കേന്ദ്ര ഏജൻസി കണ്ടുകെട്ടിയിരുന്നു.

ആഗസ്റ്റിൽ ന്യൂയോർക്ക് ടൈംസ് നടത്തിയ അന്വേഷണത്തിൽ ന്യൂസ്‌ക്ലിക്ക് അമേരിക്കൻ കോടീശ്വരനായ നെവിൽ റോയ് സിംഗാമുമായി ബന്ധമുള്ള ഒരു നെറ്റ്‌വർക്കിൽ നിന്ന് ധനസഹായം ലഭിച്ചതായി ആരോപിച്ചിരുന്നു.ഡൽഹി പോലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന കാര്യം ഇതുവരെ വ്യക്തമല്ല.ചൈനയുടെ പണം വാങ്ങി ഇന്ത്യയിൽ ജനങ്ങളിൽ അരക്ഷിതാവസ്ഥ പടർത്തുകയും രാജ്യത്തിനെതിരായ വികാരം ഉണ്ടാക്കി കലാപം അടക്കം പ്ളാൻ ചെയ്യുകയും ആയിരുന്നു ലക്ഷ്യം. മുമ്പും ഇത്തരത്തിൽ മാധ്യമ പ്രവർത്തകരേ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹത്രാസ് കലാപ ഗൂഢാലോചനയിൽ സിദ്ദിഖ് കാപ്പന്റെ ഇടപെടലും മറ്റും പുറത്ത് വന്നിരുന്നു. മലയാളിയായ ഇയാൾ ഏറെ കാലം ലക്നൗ ജയിലിൽ ആയിരുന്നു. ഇപ്പോഴും കാപ്പൻ കേസിൽ പ്രതിയായി തുടരുകയാണ്‌. കാനഡയിൽ നിന്നും മാധ്യമ പ്രവർത്തകർ ഫണ്ട് വാങ്ങി ഇന്ത്യയെ വിഭജിക്കാൻ ഉള്ള ശ്രമങ്ങൾ നടത്തിയതും സമ്മേളനങ്ങൾ നടത്തിയതും മുമ്പ് പുറത്ത് വന്നിരുന്നു. കാനഡ ഫണ്ട് വാങ്ങിയതുമായി ബന്ധപ്പെട്ട് പരാതികൾ ഉണ്ട്. കൂടാതെ എൻ ഐ എയും ഇ ഡിയും അന്വേഷണം തുടർന്ന് വരികയാണ്‌ ഈ കേസിലും

ന്യൂസ് പോർട്ടലും അതിന്റെ ഫണ്ടിംഗ് സ്രോതസ്സുകളും 2021 ൽ ദില്ലി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം നടത്തിയ അന്വേഷണത്തിലായിരുന്നു പിടിയിലാകുന്നത്.ഈ കേസിന്റെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തത്. ന്യൂസ്‌ക്ലിക്ക് പ്രൊമോട്ടർമാർക്ക് അറസ്റ്റിൽ നിന്ന് ഡൽഹി ഹൈക്കോടതി അറസ്റ്റിൽ നിന്നും സംരക്ഷണം നൽകി, വിഷയം ഇപ്പോൾ കോടതിയിലാണ്.നികുതി വെട്ടിപ്പ് കേസിൽ 2021ൽ ന്യൂസ് പോർട്ടലിന്റെ ഓഫീസുകളിലും ആദായ നികുതി ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു.

ന്യൂസ് ക്ലിക്കിന്റെ എഡിറ്റർ പ്രബീർ പുരകയസ്ത എന്നയാളാണ്‌. രാജ്യത്ത് അനവധി ന്യൂസ് പോർട്ടലുകൾ ഇപ്പോൾ വൻ രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. ഇവർക്ക് വായനക്കാരോ പരസ്യ വരുമാനോ ഒന്നും ഇല്ല. എന്നാൽ 50 മുതൽ 100 ജീവനക്കാർ വരെ ഇവർക്കായി ജോലി ചെയ്യുന്നു. ഇവർ കോടികളുടെ പരിപാടികളും കോടി കണക്കിനു രൂപയുടെ ബിസിനസുകളും സ്വത്തുക്കളും ഒക്കെ കൈകാര്യം ചെയ്യുന്നു. ഇന്റർനെറ്റ് പരസ്യ വരുമാനം ആണ്‌ പ്രധാനമായും വെബ് സൈറ്റുകൾക്ക്. എന്നാൽ ട്രാഫിക് പോലും ഇല്ലാത്ത ഇത്തരം തട്ടിക്കൂട്ട് പോർട്ടലുകൾ എങ്ങിനെ നിലനില്ക്കുന്നു എന്നും സാമ്പത്തിക ഉറവിടം എന്താണ്‌ എന്നും ഇന്നും വ്യക്തമല്ല. നിരവധി പോർട്ടലുകൾ ഇത്തരത്തിൽ രാജ്യ വിരുദ്ധ നിലപാടുകളുമായി ഇപ്പോഴും മുന്നോട്ട് പോകുന്നുണ്ട്.