തൃശൂരിൽ രാജധാനി എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞു; രണ്ട് ചില്ലുകൾ തകർന്നു

തൃശൂർ; രാജധാനി എക്സ്പ്രസിന് നേരെ കല്ലെറി‍ഞ്ഞു. തൃശൂർ പാമ്പൂരിൽ വെച്ചാണ് ട്രെയിന് നേരെ കല്ലെറിഞ്ഞത്. തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയാണ് കല്ലേറ് സംഭവിച്ചത്. ട്രെയിനിന്റെ രണ്ട് ചില്ലുകൾ തകർന്നു. ആർക്കും പരുക്കില്ല. ആറു മണിക്കാണ് ട്രെയിനിന് നേരെ കല്ലേറുണ്ടായത്. സംഭവത്തിൽ ആർപിഎഫ് അന്വേഷണം തുടങ്ങി. തിരുവനന്തപുരത്തേയ്ക്ക് രാജധാനി എക്സ്പ്രസ് യാത്ര തുടരുന്നു.