യോഗി അദിത്യനാഥിന്റെ പാദങ്ങളിൽ വണങ്ങി രജനീകാന്ത് വിമർശിച്ച് കമൽഹാസൻ

ജയിലർ സിനിമയുടെ വിജയത്തിനു ശേഷം യു പിയിലെത്തിയ   മുഖ്യമന്ത്രി യോഗി അദിത്യനാഥിന്റെ പാദങ്ങളിൽ തൊട്ട് വണങ്ങി.യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീട്ടിലെത്തി അനുഗ്രഹം തേടിയപ്പോഴാണ് രജനീകാന്ത് അദ്ദേഹത്തിന്റെ പാദങ്ങളിൽ തൊട്ടത്. എന്നാൽ തന്നേക്കാൾ 20 വയസ്സിന് താഴെയുള്ള ഒരാളുടെ കാലിൽ രജനീകാന്ത് സ്പർശിച്ചതിനാൽ ആരാധകരിൽ ചിലർ വിമർശനം ഉന്നയിച്ചിട്ടുണ്ട്.ജയിലർ‘ എന്ന ആക്ഷൻ എന്റർടെയ്‌നർ അടുത്തിടെ അവതരിപ്പിച്ച രജനികാന്ത് ഹിമാലയത്തിൽ ഇപ്പോൾ ആത്മീയ യാത്രയിലാണ്‌

തീർഥയാത്രക്കിടയിലാണ്‌ യു പിയിൽ എത്തി യോഗിയെ വണങ്ങിയത്. യോഗി എനിക്ക് സന്യാസിയാണ്‌. ഗുരുവും ആചാര്യനുമാണ്‌. ഒരു രാഷ്ട്രീയ നേതാവല്ല. ആത്മീയതയുടെ പാദങ്ങളിൽ തൊട്ട് വണങ്ങി എന്നാണ്‌ സന്യാസി കൂടിയായ യോഗിയെ കണ്ട ശേഷം രജനി കാന്ത് പ്രതികരിച്ചത് എന്ന് അടുത്ത ആളുകൾ വ്യക്തമാക്കി

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാൽതൊട്ട് വന്ദിക്കുന്ന വീഡിയോ ക്കെതിരെ കമൽഹാസൻ പറഞ്ഞ് വാക്കുകളും ഇപ്പോൾ വൈറലായി.നാളെ ഏതെങ്കിലും മന്ത്രശക്തിയുള്ള സ്വാമി ഒരു ദൈവത്തെ എന്റെ മുമ്പിൽ കൊണ്ട് നിർത്തിയാൽ കൈകൊടുത്ത് സ്വീകരിക്കും, എന്നാലും കുമ്പിടില്ല,‘ എന്നാണ് കമൽഹാസൻ പറഞ്ഞത്.

’എന്തുകൊണ്ട് പറയുന്ന കാര്യങ്ങളൊന്നും നിറവേറ്റി തരുന്നില്ല‘ എന്ന ചോദ്യവും ചോദിക്കുമെന്നും കമൽഹാസൻ വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ നിരവധി പേർ പങ്കുവെയ്ക്കുന്നുണ്ട്.നടനേക്കാൾ പ്രായക്കുറവുള്ള ഒരാളെ കാൽതൊട്ടു വന്ദിക്കുന്നത് അംഗീകരിക്കാനാകില്ല എന്നാണ് രജനികാന്തിന്റെ ആരാധകരുടെ പ്രതികരണം.