എന്ത് ധരിക്കണം എന്നതിനേക്കുറിച്ചൊക്കെ പെൺകുട്ടികൾ സ്വയം തീരുമാനിച്ചു തുടങ്ങി- രജിഷ വിജയൻ

യാതൊരു സിനിമ പാരമ്പര്യവുമില്ലാതെ മലയാളസിനിമയിലെത്തിയ താരമാണ് രജിഷ വിജയൻ. മൂന്ന് വർഷത്തിനിടെ ആറ് സിനിമകൾ, വ്യത്യസ്ത കഥാപാത്രങ്ങൾ, മികച്ച നടിക്കുള്ള മികച്ച നടിയ്ക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഇതാണ് രജിഷ വിജയൻ എന്ന യുവ നടിയുടെ ഇതു വരെയുള്ള കരിയർ. അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം ഇതേ സിനിമയിലെ കഥാപാത്രത്തിന് സംസ്ഥാന അവാർഡും സ്വന്തമാക്കി. ജോർജ്ജേട്ടൻസ് പൂരം, ഒരു സിനിമാക്കാരൻ, ജൂൺ, ഫൈനൽസ് എന്നീ സിനിമകളിലും മികച്ച വേഷങ്ങൾ അവതരിപ്പിച്ചു. ജിയോ ബേബിയുടെ സംവിധാനത്തിലൊരുങ്ങുന്ന ആന്തോളജി സ്വഭാവത്തിലുള്ള ചിത്രമായ ഫ്രീഡം ഫൈറ്റ് എന്ന സീരീസിലെ ആദ്യചിത്രമായ ‘ഗീതു അൺചെയിൻഡ്’ൽ പ്രധാനവേഷം ചെയ്യുന്നത് രജിഷ വിജയനാണ്. ഇപ്പോളിതാ സിനിമയെക്കുറിച്ച് പറയുകയാണ് താരം, വാക്കുകൾ,

തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നമുക്കെല്ലാവർക്കുമുണ്ട്. നമുക്ക് എന്തെങ്കിലും തെരഞ്ഞെടുക്കാൻ പറ്റുക, തെറ്റിപ്പോയാൽ തിരുത്തുക എന്നതിനെല്ലാമുള്ള സ്വാതന്ത്ര്യം നമുക്കുണ്ടല്ലോ. എന്നാൽ സ്വാതന്ത്ര്യമില്ലായ്മയുമുണ്ട്. അതേക്കുറിച്ച് കുറച്ച് തമാശ കലർത്തിയാണ് പറയുന്നത്. അഖിൽ കഥ പറയുമ്പോൾ മനസിൽ അത് കാണാൻ പറ്റും. പല വിഷയങ്ങൾ സിനിമയിൽ പറഞ്ഞിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു വിഷയം അധികമാരും ചർച്ച ചെയ്തിട്ടില്ല

‘സ്വന്തം ഇഷ്ടപ്രകാരം ഒരു വസ്ത്രമിടാൻ പോലും സ്വാതന്ത്ര്യമില്ലാത്ത പെൺകുട്ടികൾ ഇപ്പോഴും നമുക്കിടയിലുണ്ട്. പക്ഷെ പണ്ടുള്ളത്ര ഇപ്പോഴില്ല. കാരണം ഇപ്പോഴത്തെ പെൺകുട്ടികൾ പലരും തിരിച്ച് ചോദിക്കാൻ തുടങ്ങി. എന്ത് ധരിക്കണം എന്നതിനേക്കുറിച്ചൊക്കെ പെൺകുട്ടികൾ സ്വയം തീരുമാനിച്ചു തുടങ്ങി,