നടൻ കൃഷ്ണ കുമാറിനെതിരെ ഹമാസ് കൂട്ടങ്ങൾ, പാക്കിസ്ഥാൻ യുദ്ധത്തിനു വന്നാൽ മുസ്ലീം നിലപാട് എന്താകും രാമ സിംഹൻ അബൂബക്കർ

പാക്കിസ്ഥാൻ ഇന്ത്യയോട് യുദ്ധത്തിനു വന്നാൽ എന്തായിരിക്കും ഇന്ത്യൻ മുസ്ളീങ്ങളുടെ നേതാക്കൾ ചെയ്യുക എന്ന് സംവിധായകൻ ശ്രീരാമ സിംഹൻ അബൂബക്കർ. ഹമാസിനെതിരേ ഇസ്രായേൽ യുദ്ധം ചെയ്യുന്നതിൽ കേരളത്തിൽ എന്തിനു കലഹിക്കണം. ഇസ്രായേൽ ഐക്യദാർഢ്യം നടത്തിയ നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനെതിരേ കേസെടുത്തത് അംഗീകരിക്കാൻ ആകില്ല.

ഹമാസിനു പൂമാലയും ഇസ്രായേലിനു കല്ലേറും കേരളത്തിൽ ഒരു വിഭാഗം നടത്തുന്നതിനു പിന്നിൽ മതം മാത്രമാണ്‌. എന്റെ മതം..എന്റെ മതത്തില്പ്പെട്ട രാജ്യം..അതിനാൽ ഹമാസിനെ അനുകൂലിക്കുന്നു…ഇങ്ങിനെ പോയാൽ ഇന്ത്യാ പാക്കിസ്ഥാൻ വിഷയത്തിൽ വരും കാലത്ത് ഇവരൊക്കെ എന്ത് നയം ആയിരിക്കും സ്വീകരിക്കുക എന്നും സംവിധായകൻ രാമ സിംഹൻ ചോദിച്ചു.

കേരളം വല്ലാത്ത ഒരു കാലഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. കേരളത്തെ ബാധിക്കുന്ന ഒന്നല്ല ഹമാസും ഇസ്രയേലും തമ്മിലുള്ള യുദ്ധം. കേരളത്തിലെ ഇടത് പക്ഷവും വലതുപക്ഷവും ഹമാസിന്റെ കൂടെയാണ്. ഇസ്രയേലിന്റെ കൂടെ ആരും തന്നെ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആരാണ് ആദ്യം പ്രശ്നം ഉണ്ടാക്കിയതെന്നും കൊലപാതകം നടത്തിയതെന്നും ആരും ചിന്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.