നശിച്ചു പോകട്ടെ കട്ട സഖാക്കള്‍,  മരണം കഴിഞ്ഞ് വായ്‌ക്കരിയിടുന്നവര്‍; സഹകരണ ബാങ്കില്‍ നിക്ഷേപിച്ചവര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഒരു റീത്തെങ്കിലും നല്‍കിയാല്‍ നന്നെന്ന് രാമസിംഹന്‍

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ സിപിഎമ്മിനും സംസ്ഥാന സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍. പ്രാണന്റെ വില പോലും മനസ്സിലാകാത്ത മന്ത്രിയുടെ കുടുംബത്തിന്റെ 7 തലമുറ അനുഭവിക്കട്ടെ. ഒരു ജീവിതം കൊണ്ട് നേടിയത് മുഴുവന്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ചവര്‍ക്ക് വേണ്ടി, സര്‍ക്കാര്‍ ഒരു റീത്തെങ്കിലും നല്‍കിയാല്‍ നന്നെന്ന് രാമസിംഹന്‍ പരിഹസിച്ചു.നശിച്ചു പോകട്ടെ കട്ട സഖാക്കള്‍.  മരണം കഴിഞ്ഞ് വായ്‌ക്കരിയിടുന്നവര്‍, വായ്‌ക്കരി കിട്ടാതെ കുലം മുടിഞ്ഞു പോകട്ടെയെന്നും രാമസിംഹന്‍ പറയുന്നു.

സഖാവിനു വേദന എന്തെന്നറിയില്ല. ചത്തവന്റെ ചലത്തിലും രുചി കണ്ടെത്തുന്നവര്‍. കട്ട സഖാക്കള്‍ നശിക്കട്ടെ. ശവം തീനികള്‍ മുടിയട്ടെ. കട്ടുമുടിച്ചവര്‍ നശിക്കട്ടെയെന്നും രാമസിംഹന്‍ ആത്മരോഷത്തോടെ പ്രതികരിക്കുന്നു.

കേരളം കണ്ട ഏറ്റവും വലിയ ബാങ്ക് കൊള്ളയായി വിലയിരുത്തപ്പെടുന്ന കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ 312 കോടി രൂപയുടെ ക്രമക്കേടാണ് നടന്നിരിക്കുന്നത്. എന്നാല്‍ ബാങ്ക് കുംഭകോണത്തില്‍ 104 കോടിയുടെ തട്ടിപ്പ് മാത്രമാണ് നടന്നത് എന്നാണ് സിപിഎമ്മിന്റെ വാദം. അപേക്ഷിക്കാത്തവരുടെ പേരില്‍ ലോണെടുത്തും നിക്ഷേപങ്ങള്‍ തിരികെ നല്‍കാതെയും വലിയ കുംഭകോണത്തിനാണ് ബങ്കിനെ മറയാക്കി സിപിഎം പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കിയത്.